കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഔദ്യോഗിക പദവിയിലിരിക്കെ ബിനാമി ഇടപാടുകളിലൂടെ അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും നടത്തിയെന്ന ആരോപണത്തിലാണ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ പരിശോധിച്ചേക്കും. ടെൻഡറില്ലാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്തിന്റെ കോടിക്കണക്കിന് രൂപയുടെ നിർമാണക്കരാറുകൾ നൽകിയെന്നാണ് പ്രധാന ആക്ഷേപം. ഈ ബിനാമി കമ്പനിയുടെ Read More…

