ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഒരു കല്യാണം റെക്കോര്‍ഡ് ചെയ്യാന്‍ വാടകയ്ക്കെടുത്ത ഒരു വീഡിയോഗ്രാഫര്‍ വരന്റെ സഹോദരിയുമായി ഒളിച്ചോടി. ജില്ലയിലെ ചന്ദ്വാര ഘട്ട് ദാമോദര്‍പൂര്‍ മേഖലയിലാണ് സംഭവം. വീഡിയോഗ്രാഫര്‍ ഗോലു കുമാര്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ലക്ഷ്മണ്‍ റായ് പരാതി നല്‍കി. മാര്‍ച്ച് നാലിന് തന്റെ മകള്‍ മാര്‍ക്കറ്റില്‍ പോയെന്നും അന്നുമുതല്‍ കാണാതായെന്നും റായ് പറഞ്ഞു. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കുടുംബത്തിന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ പോലീസിന്റെ സഹായം തേടിയെന്നും അദ്ദേഹം Read More…