Health

പ്രായമായവര്‍ക്ക്‌ വയാഗ്ര നല്‍കിയാല്‍ എന്ത്‌ സംഭവിക്കും? പുതിയ വെളിപ്പെടുത്തലുമായി പഠനം

വയാഗ്ര സാധാരണ ലൈംഗിക ഉദ്ധാരണശേഷിക്കുറവ്‌ പോലുള്ള പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്‌. എന്നാല്‍ ഇതേ മരുന്നിന്‌ പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്ന്‌ പഠനം. പീക്കിങ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫില്‍ എന്ന ഘടകം മനുഷ്യരിലെ സ്റ്റെം കോശങ്ങളെ ഓസ്‌റ്റിയോബ്ലാസ്‌റ്റുകളായി പരിവര്‍ത്തനം ചെയ്യിക്കുമെന്നാണ് പഠനം പറയുന്നത്. പുതിയ എല്ലുകോശങ്ങള്‍ നിര്‍മ്മിക്കുവാന്‍ സഹായിക്കുന്നവയാണ്‌ ഓസ്‌റ്റിയോബ്ലാസ്‌റ്റുകള്‍. പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക്‌ ശോഷണം സംഭവിക്കുന്ന ഓസ്‌റ്റിയോപോറോസിസിന്റെ ചികിത്സയ്‌ക്കായി വയാഗ്രയെ മാറ്റിയെടുക്കാമെന്ന്‌ പബ്‌മെഡ്‌ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം Read More…

Health

വയാഗ്ര കാന്‍സര്‍ തടയും? ചൈനീസ് ഗവേഷകരുടെ സുപ്രധാന കണ്ടെത്തല്‍

പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം Read More…