വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ഗർബ, ദാണ്ഡിയ നൃത്തങ്ങളിൽ പങ്കെടുക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സംഘടനയുടെ നിർദേശം. നെറ്റിയിൽ തിലകം ചാർത്താത്തവരെയും ആധാർ കാർഡ് കൈവശമില്ലാത്തവരെയും ആഘോഷസ്ഥലങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും വി.എച്ച്.പി വ്യക്തമാക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള ആഘോഷങ്ങളിൽ ഇതര മതസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. നവരാത്രി ആഘോഷങ്ങൾ കേവലം നൃത്തവും പാട്ടും മാത്രമല്ലെന്നും ദേവി ആരാധനയുടെ Read More…

