Featured Spotlight

ബെഡ് കിട്ടാതെ രോഗികൾ പുറത്ത്, മന്ത്രിക്ക് അകത്ത് ഫോട്ടോഷൂട്ട്: പരിയാരത്ത് വിവാദം പുകയുന്നു

കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി കെഎസ്‌യു രംഗത്തെത്തി. സാധാരണക്കാരായ രോഗികൾ ഐസിയു കിടക്കകൾക്കായി കാത്തിരിക്കുമ്പോൾ, യാതൊരുവിധ അടിയന്തര ചികിത്സാ ഉപകരണങ്ങളും (ബിപി കഫ്, മോണിറ്റർ തുടങ്ങിയവ) ഉപയോഗിക്കാതെ മന്ത്രി ഐസിയു സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു. ഫർഹാൻ മുണ്ടേരിയുടെ പോസ്റ്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുകളിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും Read More…

Featured Good News

സര്‍ക്കാരിന്റെ സൗജന ഹൃദയ ശസ്ത്രക്രിയ; യു.പി. സ്വദേശികളുടെ കുഞ്ഞ് ആരോഗ്യവാന്‍; മന്ത്രിയുമായി സന്തോഷം പങ്കിട്ട് മാതാപിതാക്കള്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ രക്ഷിച്ചെടുത്ത അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ സംസാരിച്ചു. കുഞ്ഞു രാംരാജിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം മന്ത്രിയുമായി അവര്‍ പങ്കുവച്ചു. അതേസമയം ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കാസര്‍ഗോഡ് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരില്‍ കണ്ടു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. ഉത്തര്‍പ്രദേശ് ധനൗറ സ്വദേശികളായ ശിശുപാലിന്റെയും രുചിയുടേയും മകനാണു രാംരാജ്. കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിനു സമീപമാണ് ഇവരുടെ താമസം. രാംരാജിന് ഹൃദയത്തിലേക്കുള്ള Read More…

Featured Good News

ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം

ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…