ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. കായികവേദിക്ക് അപ്പുറത്ത് അഭിനയവും ടെലിവിഷന്‍ പരിപാടികളും അടക്കം ഒരു ബോളിവുഡ് സിനിമയ്ക്ക് എളുപ്പത്തില്‍ ഇണങ്ങുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ജീവിതം. ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് വരുണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്ന വിവരം എത്രപേര്‍ക്കറിയാം. വരുണിന്റെ ജീവിതം പോലെ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് കളിക്കാരനായി മാറുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയിലൂടെ തമിഴിലായിരുന്നു Read More…