Featured Spotlight

‘വാജിവാഹനം തന്ത്രിയുടേതല്ല’; ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം, തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്ന് ഹൈക്കോടതി

ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലുള്ള വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി . ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്നും, ഇത് ചൂണ്ടിക്കാട്ടി 2012-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ സർക്കുലറിനെതിരെ അഖില തന്ത്രി പ്രചാരക സഭ നൽകിയ ഹർജി തള്ളിക്കൊണ്ടുമാണ് കോടതിയുടെ ഉത്തരവ്. ദേവസ്വം സ്വത്തുക്കൾ ദേവന് അവകാശപ്പെട്ടതാണെന്നും, തന്ത്രിയുടേത് ആചാരപരമായ അധികാരം മാത്രമാണെന്നും അല്ലാതെ സ്വത്തവകാശമല്ലെന്നും കോടതി നിരീക്ഷിച്ചു. തന്ത്രസമുച്ചയത്തിലെ ആചാരങ്ങൾ ഉടമസ്ഥാവകാശത്തിന് ആധാരമാകില്ല. ക്ഷേത്രവസ്തുക്കൾ ദേവസ്വം സ്വത്തായി തന്നെ സംരക്ഷിക്കപ്പെടണം. അതിനാൽ 2012-ലെ ദേവസ്വം ബോർഡ് സർക്കുലർ Read More…