ബോളിവുഡില്‍ മിന്നും വിജയം നേടിയ പ്രഭാസ് നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാംഭാഗത്തില്‍ നിന്നും നടി ദീപികാപദുക്കോണിനെ ഒഴിവാക്കിയ വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസ്. വ്യാഴാഴ്ച ഔദ്യോഗികമായി വിവരം പുറത്തുവിട്ടു. രണ്ടുമാസം മുമ്പ് ദീപികയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ Read More…

