The Origin Story

വടാപാവിന്റെ വേരുകൾ മുംബൈയിൽ മാത്രമല്ല! തെരുവുഭക്ഷണത്തിന്റെ ആഗോള ചരിത്രം വെളിപ്പെടുത്തി നരവംശശാസ്ത്രജ്ഞൻ

മുംബൈ നഗരത്തെ ഒറ്റ വാക്കില്‍ വിവരിക്കാൻ പറഞ്ഞാൽ, അത് ഒരുപക്ഷേ ‘വടാപാവ്’ എന്നായിരിക്കും മറുപടി. പല അടുക്കുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേരുവകൾ കൊണ്ടു നിറച്ച, എന്നാൽ പൂർണ്ണമായും മുംബൈ ശൈലിയിലുള്ളതുമായ ഈ വിഭവം വെറുമൊരു തെരുവുഭക്ഷണമല്ല. ലോക്കൽ ട്രെയിനുകളുടെ ഇരമ്പലിനിടയിൽ, ഒരു കടത്തിണ്ണയിൽ നിന്ന് കടലാസ്സിൽ പൊതിഞ്ഞു കഴിക്കുന്ന ഈ ലഘുഭക്ഷണത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭക്ഷണത്തിന്റേയും പാചക ചരിത്രത്തിന്റേയും പാനൽ ചർച്ചയ്ക്ക് ശേഷം ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നരവംശശാസ്ത്രജ്ഞനായ കുരുഷ് എഫ്. Read More…

Featured Good News

ആശുപത്രിക്ക് പുറത്ത് വടപാവ് വിൽക്കുന്ന അമ്മ, എല്ലാവരുടെയും പ്രിയങ്കരി; മകളുടെ ഹൃദയസ്പർശിയായ ആദരം

മുംബൈയിലെ ബിഎംസി ആശുപത്രിക്ക് പുറത്തുള്ള തിരക്കേറിയ തെരുവിൽ ഒരു വട പാവ് സ്റ്റാൾ. വെറുമൊരു ലഘുഭക്ഷണം വിൽക്കുന്ന സ്ഥലത്തിനപ്പുറം ഊഷ്മളതയുടെയും, ബന്ധങ്ങളുടെയും, വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. മുംബൈയിലെ തോമസ് സ്കോട്ടിലെ മാർക്കറ്റിംഗ് മാനേജരായ ഇഷികാ ധൻമേഹർ, തന്റെ അമ്മയുടെ വട പാവ് സ്റ്റാളിനെക്കുറിച്ച് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. “എന്റെ അമ്മ മുംബൈയിൽ ഒരു വട പാവ് സ്റ്റാൾ നടത്തുന്നുണ്ട്. ബിഎംസി ആശുപത്രിയുടെ തൊട്ടുമുന്നിലാണ് അത്. എന്റെ അമ്മൂമ്മ ആശുപത്രിയുടെ ഉള്ളിൽ ജോലി ചെയ്യുന്നു. പക്ഷേ Read More…

The Origin Story

മുംബൈയുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ്‌ ‘വട പാവ് ‘ കണ്ടുപിടിച്ചത് ആരാണെന്ന് അറിയാമോ?

ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഗതിയെ രൂപപ്പെടുത്താറുണ്ട്. അവര്‍ ലോകത്തിലെ വലിയ നേതാക്കളാവാം. അതേസമയം ചില നേരങ്ങളിൽ ചില ചെറിയ മനുഷ്യരുടെ സംഭാവനകൾ ആരുയേും ശ്രദ്ധയില്‍പെടാതെപോകാം. പക്ഷെ അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കുമെങ്കിലും. പറഞ്ഞുവരുന്നത് മുംബൈയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ആയ വട പാവ് സൃഷ്ടിച്ച അശോക് വൈദ്യയുടെ കാര്യമാണ്. 1960-കളിൽ പ്രചാരംലഭിച്ച കാലം മുതൽ, വട പാവ് മുംബൈയുടെയും തെരുവ് ഭക്ഷണ സംസ്‌കാരത്തിന്റെ പ്രതീകമായി മാറി. മാത്രമല്ല, യു.എസ്.എ., ബാങ്കോക്ക്, എന്നിവിടങ്ങളിലെ ഇന്ത്യൻ മെനുകളിൽ ഈ Read More…

Crime

വടപ്പാവ് കഴിക്കാൻവേണ്ടി വണ്ടി ഒതുക്കി; കള്ളൻ കൊണ്ടുപോയത് 5 ലക്ഷത്തിന്റെ ആഭരണം; വിഡിയോ

പൂനെയിൽ പട്ടാപ്പകൽ നടുറോഡില്‍ 5 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവർന്നു. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം. ദമ്പതികൾ വടാപാവ് കഴിക്കാൻ റോഡരുകില്‍ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. മോഷണദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്. ബാങ്കില്‍നിന്ന് മടങ്ങുംവഴി പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് പോയസമയത്ത് ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയായിരുന്നു. Read More…

Oddly News

തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍

ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…