വീടിനു സമീപത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത എഴുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചയിലാണ് നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നിവരാണ് കേസിൽ പിടിയിലായത്. സംഭവദിവസം പ്രതികൾ വയോധികയുടെ വീടിനടുത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇത് കണ്ട ഇവർ അവിടെനിന്നും മാറിപ്പോകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിൽ പ്രകോപിതരായ Read More…
Tag: utharpradesh
മകൻ മരിച്ചത് ആഴ്ചകൾക്ക് മുമ്പ്; മരുമകളെ സുമംഗലിയാക്കി മാതൃകയായി അമ്മ
മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുമ്പോഴും മരുമകളുടെ ഭാവി മുന്നിൽകണ്ട് അവൾക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഒരു അമ്മ. ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭർത്താവ് മരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ, രണ്ട് കുട്ടികളുടെ അമ്മയായ മരുമകൾക്ക് പുനർവിവാഹം നടത്തിക്കൊടുക്കാൻ സുനിത എന്ന ഈ അമ്മ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ മുന്നോട്ടുവരികയായിരുന്നു. ഹരിദ്വാർ സ്വദേശിനിയായ മീനാക്ഷിയെ പത്ത് വർഷം മുൻപാണ് സുനിതയുടെ മകൻ രോഹിത് വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളുള്ള Read More…
വിവാഹത്തലേന്ന് വധു ഒളിച്ചോടി; പകരം അനിയത്തിയെ കെട്ടിക്കാന്‍ പ്ലാന്‍; വിവാഹവേദിയിലെത്തി കാമുകന്‍, പിന്നെ സംഭവിച്ചത്….
വിവാഹത്തിന്റെ തലേദിവസം വധു ഒളിച്ചോടിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ കല്യാണപ്പന്തലിൽ വൻ സംഘർഷം. മൂത്ത മകൾക്ക് പകരം ഇളയ മകളെക്കൊണ്ട് വരനെ വിവാഹം കഴിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എന്നാൽ, അനുജത്തിയുടെ കാമുകൻ കല്യാണപ്പന്തലിൽ നേരിട്ടെത്തി തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ ഇരുപക്ഷവും തമ്മിൽ കൂട്ടത്തല്ലായി മാറുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന നിക്കാഹിനായി വധുവിന്റെ വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, വെള്ളിയാഴ്ച Read More…
‘ഞാൻ 50 ഉറക്കഗുളിക കഴിച്ചു’: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യ ശ്രമം; പൊലീസിനെ വിവരമറിയിച്ച് മെറ്റ
ലക്നൗ ∙ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരം മെറ്റയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാദോഗിയിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് ഔറൈ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ Read More…
യുവതിയെ മദ്യം കുടിപ്പിച്ചു, കൊന്ന് കത്തിച്ച് പുഴയിലെറിഞ്ഞു; മൃതദേഹം വീഡിയോകോളില്‍ ഭാര്യയെ കാണിച്ച് പ്രതി
ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് Read More…
ഇന്ത്യയുടെ സുഗന്ധതലസ്ഥാനം ; അത്തര്‍ മണക്കുന്ന ഈ നഗരത്തിലൂടെ യാത്ര പോയിട്ടുണ്ടോ?
വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലെ ഇടുങ്ങിയ പാതകളും അതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളും. ഉത്തരേന്ത്യയിലെ പല ഇന്ത്യന്‍ പട്ടണങ്ങളോടും സാമ്യമുള്ളതാണ് വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കനൗജ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇവിടം വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നുണ്ട്. അത് നഗരത്തിന്റെ പലഭാഗങ്ങളിലുമുള്ള സുഗന്ധമാണ്. രാജ്യത്തിന്റെ സുഗന്ധ തലസ്ഥാനമാണ് കനൗജ്. നൂറ്റാണ്ടുകളായി ഇവിടെ ബൊട്ടാണിക്കല്‍ ചേരുവകളില്‍ നിന്ന് സുഗന്ധതൈലം നിര്‍മ്മിക്കുന്നു. ഇവിടുത്തെ ഏകദേശം 350 എണ്ണം സുഗന്ധദ്രവ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് സുഗന്ധതൈലങ്ങള്‍ വിതരണം Read More…






