അമേരിക്കയിലെ വെർജീനിയയിലുള്ള ഒരു സ്ത്രീക്ക് ഭർത്താവ് നൽകിയ ലളിതമായ സമ്മാനം 5,77,777 ഡോളർ (ഏകദേശം 5 കോടി രൂപ) സമ്മാനമുള്ള ലോട്ടറി ജാക്ക്പോട്ടായി മാറി. വെർജീനിയയിലെ ബെഡ്‌ഫോർഡ് കൗണ്ടിയിൽ താമസിക്കുന്ന ഭാഗ്യവതിയായ സ്ത്രീ, തന്റെ ഭർത്താവ് വാങ്ങിനൽകിയ ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്താണ് ഈ വലിയ സമ്മാനം നേടിയത്. വെർജീനിയ ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, വെർജീനിയയിലെ ഫോറസ്റ്റിൽ വാട്ടർലിക്ക് റോഡിലുള്ള ഒരു ക്വിക്ക്-ഇ ഫുഡ്സ് (Quik-E Foods) സ്റ്റോറിൽ നിന്നാണ് ഭർത്താവ് രണ്ട് ‘ഗോൾഡ് 7സ്’ സ്ക്രാച്ച്-ഓഫ് Read More…
Tag: USNews
ഒരിക്കൽ പറ്റിപ്പിച്ചു, വീണ്ടും വീണു! പ്രണയക്കെണിയിൽ പെട്ട് പ്രവാസിക്ക് നഷ്ടമായത് 4.7 കോടി രൂപ! ‘പിഗ് ബുച്ചറിംഗ്’ തട്ടിപ്പ് സജീവം!
‘പിഗ് ബുച്ചറിംഗ്’ എന്നറിയപ്പെടുന്ന ഓൺലൈൻ തട്ടിപ്പിലൂടെ 4.7 കോടി രൂപ നഷ്ടപ്പെട്ട അമേരിക്കൻ സ്വദേശി വീണ്ടും അതേ ചതിയിൽ അകപ്പെട്ടു. ആഴ്ചകളോ മാസങ്ങളോ നീണ്ട സന്ദേശങ്ങളിലൂടെ ഇരകളുമായി പ്രണയത്തിലാവുകയും, തുടർന്ന് ക്രിപ്റ്റോകറൻസിയിലോ വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദീർഘകാല ഓൺലൈൻ തട്ടിപ്പാണ് ‘പിഗ് ബുച്ചറിംഗ്’. സാൻ ഫ്രാൻസിസ്കോയിലെ റിട്ടയേർഡ് സിറ്റി ഗാർഡനറായ ആഡൻ ലൂക്കാണ് ‘ആനി’ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുടെ പ്രണയക്കെണിയിൽ വീണത്. കഴിഞ്ഞ മേയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ വാട്ട്‌സ്ആപ്പിലൂടെ Read More…
ട്രാഫിക് ബ്ലോക്കിൽ കിടന്ന് മടുത്തു; പാരാമോട്ടറിൽ പറന്ന് ഓഫീസിലെത്തി യുവാവ്, വിഡിയോ വൈറൽ
ജോലിസ്ഥലത്തേക്കുള്ള യാത്ര പലപ്പോഴും ദിവസത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ട്രാഫിക്കിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത് നമ്മുടെ ഊർജ്ജമെല്ലാം ചോർത്തിക്കളയുന്നു. പൊതുഗതാഗതം ഇതിനൊരു പരിഹാരമാണെങ്കിലും, ട്രാഫിക്കിനെ മറികടക്കാനും കൃത്യസമയത്ത് ഓഫീസിലെത്താനും തികച്ചും വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവാവ്. കാറോ ബസോ ഉപയോഗിക്കുന്നതിന് പകരം, ജേക്കബ് ഹട്ട്‌ലർ എന്ന എയർ ട്രാഫിക് കൺട്രോളർ ഓഫീസിലേക്ക് പറന്നാണ് പോകുന്നത്. വെറും 20 മിനിറ്റിനുള്ളിൽ അദ്ദേഹത്തിന് ഓഫീസിൽ എത്താൻ ഇത് സഹായിക്കുന്നു. കൊളറാഡോ സ്വദേശിയായ ഹട്ട്‌ലർ തൻ്റെ ഈ വ്യത്യസ്ത Read More…
132 വർഷങ്ങൾക്ക് ശേഷം ലൈബ്രറി പുസ്തകം തിരിച്ചേൽപ്പിച്ചു; പിഴ തുക 11.5 ലക്ഷം രൂപ!!
അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കൊൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ഒരു മാസിക 132 വർഷത്തെ വൈകലിന് ശേഷം ഒടുവിൽ തിരിച്ചെത്തിച്ചു. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84-കാരനാണ് ‘ദി സെഞ്ചുറി ഇലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ എന്ന മാസികയുടെ 1894 സെപ്റ്റംബർ പതിപ്പ് ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾ തിരികെ നൽകുന്നതിനുള്ള പിഴ ലൈബ്രറി ഒഴിവാക്കിയതാണ് മാസിക തിരികെ നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 48,220 ദിവസങ്ങൾ വൈകി തിരിച്ചെത്തിച്ച ഈ മാസികയ്ക്ക് പിഴയിട്ടിരുന്നെങ്കിൽ ഏകദേശം Read More…
സഹയാത്രികനെ തല്ലി, എയർഹോസ്റ്റസിനോട് അസഭ്യം; ആകാശത്ത് അഴിഞ്ഞാടിയ യാത്രക്കാരനെ ‘കെട്ടിപ്പൂട്ടി’ ജീവനക്കാർ! വീഡിയോ
ഡാല്ലാസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം, ഒരു യാത്രക്കാരൻ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി വൈകി ബാൾട്ടിമോറിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർ പുറത്താക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്ക് യാത്ര തുടർന്നു. യാത്ര തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് ബഹളമയമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമാസക്തനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന ആളുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന Read More…
കൂട്ടുകാരൻ നൽകിയ പിറന്നാൾ സമ്മാനം ലോട്ടറിടിക്കറ്റ്; അടിച്ചത് 9 കോടി , ഞെട്ടി യുവാവ്!
ഇല്ലിനോയ്സിലെ ഒരു വ്യക്തിക്ക് കൂട്ടുകാരൻ പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ). ഭാര്യ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടെയാണ് സുഹൃത്ത് ഇയാൾക്ക് ഒരു കവറിലാക്കി കുറച്ച് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്. ഓഗസ്റ്റ് 8-ന് നടന്ന ഇല്ലിനോയ്സ് ലോട്ടറിയുടെ ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിലെ 11, 17, 22, 26, 36, 45 എന്നീ ആറ് ഭാഗ്യ നമ്പറുകളും ഈ ടിക്കറ്റുമായി ഒത്തുപോകുകയായിരുന്നു. ആദ്യഘട്ടത്തിൽ 1,000 ഡോളർ Read More…
‘‘പോകാതിരിക്കാന്‍ പറ്റില്ല അല്ലേ…..’; ഇന്ത്യൻ അയൽവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അമേരിക്കൻ വനിത; വൈറലായി വീഡിയോ!
വ്യത്യസ്ത രാജ്യക്കാരും സംസ്കാരമുള്ളവരും തമ്മിൽ വളർന്നുവരുന്ന ഗാഢമായ സൗഹൃദത്തിന്റെ മനോഹരമായ ചിത്രം കാണിച്ചുതന്ന് ഒരു ഇൻഡോ-അമേരിക്കൻ അയൽക്കാരുടെ യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ വാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന ദമ്പതികൾക്ക് വിടപറയാൻ എത്തിയതായിരുന്നു അവരുടെ അമേരിക്കൻ അയൽക്കാരി. സന്തോഷത്തോടെ തുടങ്ങിയ യാത്രയയപ്പ് പെട്ടെന്നാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിമാറിയത്. വിജയ് കൊക്കെരഗഡ്ഡ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദമ്പതികൾ വീടിന് പുറത്തുനിൽക്കുമ്പോൾ അയൽക്കാരിയായ സ്ത്രീ അവരുടെ അടുത്തേക്ക് വരുന്നത് കാണാം. തുടർന്ന് അവരെ കെട്ടിപ്പിടിച്ച് Read More…
20 വർഷം മുന്‍പ് തനിക്ക് കരള്‍ ദാനം ചെയ്തയാളുടെ സഹോദരനുമായി പ്രണയം! കുടുംബത്തിലേയ്ക്ക് വധുവായി യുവതി
ജീവൻ രക്ഷിച്ച കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇരുപതിലധികം വർഷങ്ങൾക്ക് ശേഷം, ആ ജീവൻ സമ്മാനിച്ച പത്ത് വയസ്സുകാരന്റെ സഹോദരന്റെ വധുവാകാൻ ഒരുങ്ങുകയാണ് കെന്റക്കി സ്വദേശിയായ ബ്രൂക്ലിൻ ഡോട്സൺ. 2003-ൽ പിഞ്ചുകുഞ്ഞായിരുന്ന ബ്രൂക്ലിന് അപൂർവ്വമായ കരൾ രോഗം ബാധിച്ചു. എത്രയും വേഗം കരൾ മാറ്റിവെച്ചില്ലെങ്കിൽ കുട്ടി ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ബ്രൂക്ലിന്റെ അമ്മ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സിൻസിനാറ്റി ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയക്കായി യോജിച്ച ഒരു കരൾ ലഭ്യമായി. വാഹനാപകടത്തിൽ Read More…
“ട്രാഫിക്കിൽ കിടക്കാൻ വയ്യ! സമയം പോകും”; കടയിൽ സാധനം വാങ്ങാൻ ഹെലികോപ്റ്ററിൽ പറന്നെത്തി 69-കാരൻ! വീഡിയോ
വിസ്കോൺസിനിൽ നിന്നുള്ള 69-കാരൻ തന്റെ ഗ്രാമത്തില്‍നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ സ്വന്തം ഹെലികോപ്റ്ററിൽ നഗരത്തിലെ സ്റ്റോറിലേക്ക് പറന്നെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദീർഘദൂര റോഡ് യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. റോസൻഡാൽ ഗ്രാമത്തിൽ നിന്ന് പറന്നുയർന്ന പൈലറ്റ്, പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറക്കിയത് കണ്ട് പ്രദേശവാസികളും അധികാരികളും അത്ഭുതപ്പെട്ടു. ഹൈവേയിലൂടെ വണ്ടി ഓടിച്ചു വരാൻ ഒരുപാട് സമയമെടുക്കുമെന്നതിനാലാണ് ഹെലികോപ്റ്ററിൽ വരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റിച്ച്ഫീൽഡ് ഗ്രാമത്തിലെ പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ Read More…









