Sports

ബാറ്റിങ്ങിൽ വിറച്ച് ഇന്ത്യ, ഒറ്റക്ക് പൊരുതി സൂര്യ; പക്ഷേ ബൗളിങ്ങിൽ വിറപ്പിച്ചു; ടി20 ലോകകപ്പിൽ യു.എസ്.എ.ക്കെതിരേ ജയം

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പേരുകേട്ട ഇന്ത്യൻ ടീമിനെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. 29 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുക്കിയ യുഎസ്എയ്ക്ക് പക്ഷേ ബാറ്റിങ്ങിൽ ആ മികവ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്താനേ അവർക്കായുള്ളൂ.  പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞൻമാരായ യു.എസിന് മുമ്പിൽ അടിപതറുന്നതാണ് ഇന്ന് മുംബൈയിൽ Read More…

Featured The Origin Story

ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈ മാക്‌സ്’; ലൈംഗികതയും മയക്കു മരുന്നും വേശ്യകളെയും ഉപയോഗിച്ച അമേരിക്കയുടെ ചാരപ്പണി

ലൈംഗികതയ്ക്കും മയക്കുമരുന്നിനും സെന്‍സിറ്റീവ്, രഹസ്യ വിവരങ്ങള്‍ എങ്ങിനെ ചോര്‍ത്താന്‍ കഴയുമെന്നതിന്റെ 1954 ലെ സിഐഎ ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈമാക്‌സ്’ ചാരപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു. 1954 ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ലൈംഗിക തൊഴിലാളികളെ കൊണ്ട് പുരുഷന്മാരെ വശീകരിച്ച് ഒരു താല്‍ക്കാലിക വേശ്യാലയത്തിലേക്ക് എത്തിച്ച് എല്‍എസ്ഡി മയക്കുമരുന്ന് നല്‍കി അവരില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നാണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ക്ലൈമാക്സിന് കീഴില്‍, ഒരു അപ്പാര്‍ട്ട്‌മെന്റ് ഒരു വേശ്യാലയമാക്കി മാറ്റി, അവിടെ പുരുഷന്മാരെ വശീകരിക്കുകയും എല്‍എസ്ഡി മയക്കുമരുന്ന് Read More…

Lifestyle

7 മാസത്തെ യാത്ര, 12 രാജ്യങ്ങളിലെ കാടുകളിലൂടെ; യുഎസിലെത്തി 12 ദിവസത്തിനുള്ളില്‍ നാടുകടത്തി

അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അനേകം ഇന്ത്യാക്കാരെയാണ് പല ഘട്ടമായി നാടുകടത്തിയത്. പലര്‍ക്കും ഏജന്റുമാരുടെ തട്ടിപ്പിനിരയായി വന്‍തുക നഷ്ടമാകുകയും കടുത്ത ശാരീരികപീഡനം ഏല്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. യുഎസില്‍ പ്രവേശിച്ച് 12 ദിവസത്തിനുള്ളില്‍ നാടുകടത്തപ്പെട്ട യുവാവ് ഏഴു മാസത്തിനിടയില്‍ സഞ്ചരിച്ചത് 12 രാജ്യങ്ങളിലെ വനാന്തരങ്ങളിലൂടെ. അത്യധികം വേദനാജനകമായ യാത്രയില്‍ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഫിഡോണ്‍ സദര്‍ പോലീസ് അഞ്ച് ഏജന്റുമാര്‍ക്കെതിരെ കേസെടുത്തു. സുമിത് എന്ന യുവാവ് 200 ദിവസത്തിലധികം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ചു. വിദേശത്തേക്ക് അയച്ച ഏജന്റുമാര്‍ തന്റെ Read More…

Oddly News

ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള വീട്; 10 മണിക്കൂര്‍ താമസിച്ചാല്‍ 16 ലക്ഷം സമ്മാനം

ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള വീട് എന്ന് വിളിക്കപ്പെടുന്ന ഒരു വീട് അമേരിക്കയിലെ ടെന്നസിയിലുണ്ട്. മക്കമേ മാനര്‍ എന്നാണ് അതിന്റെ പേര്. ഇവിടെ വന്ന് 10 മണിക്കൂര്‍ ഒറ്റയ്ക്ക് താമസിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? എങ്കില്‍ 13ലക്ഷംവരെ നിങ്ങള്‍ക്ക് പാരിതോഷികം കിട്ടും. പ്രേതം എന്നത് കേള്‍ക്കുമ്പോള്‍ തന്നെ പലരും വിയര്‍ക്കുന്ന ഒരു വാക്കാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ ലോകത്തിലെ ഏറ്റവും ഭയാനകമായ ഒരു പ്രേതഭവനത്തില്‍ നിങ്ങളെ ഉപേക്ഷിച്ചാല്‍ എങ്ങനെയിരിക്കും? അതില്‍ താമസിച്ചതിന് നിങ്ങള്‍ക്ക് പ്രതിഫലവും ലഭിക്കും. ഇത് ഒരു അതിജീവന Read More…

Crime

പ്രധാനസാക്ഷി മൊഴി മാറ്റിയിട്ടും 49 കാരന്റെ വധശിക്ഷയ്ക്ക് അനുമതി നല്‍കി യുഎസ് കോടതി

പ്രധാന സാക്ഷി മൊഴിമാറ്റി നിരപാരാധിയാണെന്ന് വ്യക്തമായിട്ടും പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കൊലപാതകത്തിന് വധശിക്ഷ നേരിടുന്നത് നേരത്തെ ഫ്രെഡി ഓവന്‍സ് എന്നറിയപ്പെട്ടിരുന്ന 46 കാരനായ ഖലീല്‍ ഡിവൈന്‍ ബ്ലാക്ക് സണ്‍ അല്ലാ എന്നയാളാണ്. പ്രധാനസാക്ഷി ഇയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വെള്ളിയാഴ്ച നിശ്ചയിച്ച പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിനെതിരേ വ്യാഴാഴ്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സ്‌റ്റേറ്റ സുപ്രീം കോടതി തള്ളി. അവസാന വിചാരണയില്‍ താന്‍ കള്ളം പറയുകയും ഓവന്‍സിനെ തെറ്റായിട്ടാണ് ശിക്ഷിച്ചതെന്നും Read More…