നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഡാകു മഹാരാജ്’ എന്ന തെലുങ്കുസിനിമയുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകള്‍ അവസാനിക്കുന്നില്ല. സമൂഹ്യമാധ്യമങ്ങളില്‍ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലെയെ ട്രോളി കൊല്ലുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ജനുവരി 12ന് ചിത്രം പ്രീമിയര്‍ ചെയ്തത് മുതല്‍ തുടങ്ങിയതാണ് കോലാഹലങ്ങള്‍. പ്രമോഷന്‍ സമയത്ത് ഉര്‍വ്വശിയുടെ തുറന്നടിച്ച പ്രതികരണങ്ങള്‍ മുതല്‍ സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങുന്നുമില്ല. സിനിമയിലെ ‘ദബിദി ദിബിദി’ എന്ന ഗാനരംഗമാണ് ഒച്ചപ്പാടിന് കാരണമായിരിക്കുന്നത്. വാഗ്‌ദേവി ആലപിച്ച ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും Read More…
Tag: Urvashi
മലയാള സിനിമയുടെ ഔന്നത്യം ; വമ്പന്മാര്‍ക്ക് വേണ്ടി മുംബൈയില്‍ ‘ഉള്ളൊഴുക്കി’ന്റെ പ്രത്യേക പ്രദര്‍ശനം
കുറച്ചുനാളുകളായി ഇന്ത്യന്‍ സിനിമാവേദിയിലെ പ്രധാന സംസാരവിഷയം വ്യത്യസ്തമായ കഥകളും പരീക്ഷണങ്ങളുമുള്ള മലയാള സിനിമകളാണ്. മലയാള സിനിമയുടെ ഔന്നത്യം മനസ്സിലാക്കുവാന്‍ അടുത്തിടെ മുംബൈയില്‍ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടന്നു. മലയാളത്തില്‍ വിപണിവിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രദര്‍ശനം പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ആര്‍എസ്‌വിപിയാണ് നടത്തിയത്. മികച്ച അവതരണത്തിനും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഈ ചിത്രം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബോളിവുഡ് സെലിബ്രിറ്റികളുടെയും ഇന്‍ഡസ്ട്രിയിലെ പ്രമുഖരെയും കൊണ്ട് താരനിബിഡമായ ജനക്കൂട്ടത്തിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അതിഥികളില്‍ Read More…
ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്‍ക്കും; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് . കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്‍’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് Read More…
ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു ! ട്രെയിലർ വൈറല്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം Read More…
ഈ ദുബായ് അത്ര നല്ല സ്ഥലമാണോ? അയ്യർ ഇൻ അറേബ്യ ടീസർ പുറത്തിറങ്ങി
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, Read More…
എന്റെ പ്രിയപ്പെട്ട ക്രൂ; കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി കുഞ്ഞാറ്റ
സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ഞാറ്റയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, Read More…
‘മിണ്ടാതിരിയെടാ ചെറുക്കാ, ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ’ തഗ് രാജാവായ ഷൈനിനെ ട്രോളി ഉർവശി
ലേഡി സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ ആരാധകർ മാത്രമല്ല അഭിനേതാക്കളും ഐക്യകണ്ഠേന പറയുന്ന ഒറ്റ പേരെ ഉള്ളൂ, ഉർവശി (Urvashi). മലയാള സിനിമയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാളായ ഉർവശി, തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികവുറ്റതാക്കാൻ ശ്രമിക്കും. തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് സീരിയസ് ആയ കഥാപാത്രം ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും ഉർവശി അതിന്റെ വേറിട്ട തലത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്. യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ (Shine Tom Read More…
ഉര്‍വശി മാഡം ചോദിച്ചു നീയാണല്ലേ നദികളില്‍ സുന്ദരിയിലെ യമുന ? പ്രഗ്യ നഗ്ര
നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ”നദികളില്‍ സുന്ദരി യമുന” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പുതിയ നായികയാണ് പ്രഗ്യ നഗ്ര. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായി മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുമ്പോള്‍ തന്നെ മലയാളത്തിലെ പ്രിയനടി ഉര്‍വശിയെ കണ്ടു മുട്ടാനും അനുഗ്രഹം വാങ്ങാനും സാധിച്ചെന്ന് പറയുകയാണ് നായിക പ്രഗ്യ നഗ്ര. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പ്രഗ്യ Read More…