ഉത്തർപ്രദേശിലെ മീററ്റിൽ ആറ് സ്കൂൾ വിദ്യാർഥികൾ ഒരൊറ്റ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഗുരുതരമായ റോഡ് സുരക്ഷാ ലംഘനം വെളിച്ചത്തുവന്നു. ഒരു കുട്ടി വാഹനം ഓടിക്കുമ്പോൾ മറ്റ് നാല് പേർ സീറ്റിൽ ഞെരുങ്ങിയിരിക്കുന്നതും, ആറാമത്തെ കുട്ടി സീറ്റിലിരിക്കുന്ന മറ്റൊരു കുട്ടിയുടെ തോളിൽ കയറി ഇരിക്കുന്നതും വീഡിയോയിൽ കാണാം. അമിതഭാരം കയറ്റിയ ബൈക്ക് പൊതുറോഡിലൂടെ തികച്ചും അപകടകരമായ രീതിയിലാണ് സഞ്ചരിച്ചത്. ഈ ദൃശ്യങ്ങൾ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗിനെക്കുറിച്ചും റോഡിലെ മറ്റ് യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷയെക്കുറിച്ചും വലിയ Read More…
Tag: UPPolice
‘നീ പറഞ്ഞിട്ട് പോയാല്‍മതി! ’; കാമുകനൊപ്പം മറ്റൊരു യുവതി, കാറിന്റെ ബോണറ്റിൽ തൂങ്ങി കാമുകി, ശരീരത്തിലൂടെ കാർ കയറ്റി യുവാവ് -വീഡിയോ
കാറിന്റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി, ക്രമേണ വേഗം കൂട്ടുന്ന കാർ, തുടർന്ന് പിടിവിട്ട് മുന്നിലേക്ക് വീഴുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി പോകുന്ന ദാരുണമായ കാഴ്ച. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി അടുത്ത പരിചയത്തിലായിരുന്നു. എന്നാൽ അനാമികയോട് താൻ ‘യഷ് താക്കൂർ’ ആണെന്നാണ് Read More…
വെറും ഷോ? പൊലീസ് വാൻ തൊട്ടുപിന്നില്‍, പരിക്കേറ്റ സ്ത്രീയെ കൈകളിൽ താങ്ങി ഡോക്ടറുടെ അടുത്തേയ്ക്ക് ഇൻസ്‌പെക്ടർ, ട്രോൾ പ്രളയം! വീഡിയോ
ബഹ്റൈച്ചിൽ റൂട്ടീൻ പട്രോളിംഗിനിടെ റോഡരികിൽ ബോധരഹിതയായി കിടന്ന 55-കാരിയായ ഗായത്രി ദേവിയെ, പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സിംഗ് കൈകളിൽ എടുത്തുയർത്തി അടുത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ച് അടിയന്തര ചികിത്സ നൽകിയ സംഭവം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. അപരിചിതമായ ഏതോ വാഹനം ഇടിച്ചാണ് ഗായത്രി ദേവിക്ക് പരിക്കേറ്റത്. സമയമൊന്നും കളയാതെ ഇൻസ്പെക്ടർ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ Read More…
ഭർത്താവിന് 20 ഉറക്കഗുളിക നൽകി ‘ഉറക്കി’ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിൽ കുഴിച്ചുമൂടി, ഭാര്യ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഭാര്യ റൂബി ശർമ്മ . ഭർത്താവ് സുരേന്ദ്ര ശർമ്മയ്ക്ക് ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് താൻ കൊലപാതകം നടത്തിയതെന്ന് റൂബി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. അയൽക്കാരും ബന്ധുക്കളും സുരേന്ദ്രയെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് റൂബി പറഞ്ഞിരുന്നത്. മേയ് 26-ന് റൂബിയും ഭർത്താവിന്റെ സഹോദരനായ അനിലും ചേർന്നാണ് സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് Read More…
വെറും 50 സെക്കൻഡ്, വ്യവസായിയെ മുഖംമൂടിധാരികൾ വെടിവെച്ചുകൊന്നു, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
ലഖ്നൗവിലെ പി.ജി.ഐ മേഖലയിൽ ബുധനാഴ്ച പകൽ സമയത്ത് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ 40 കാരനെ ഓഫീസിന് വെളിയിൽ വെച്ച് വെടിവെച്ചു കൊന്നു. ജൗൻപൂർ സ്വദേശിയായ സന്ദീപ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അപെക്സ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് 12:30 ഓടെ കല്ലി പശ്ചിം പ്രദേശത്താണ് സംഭവം നടന്നത്. സന്ദീപ് തന്റെ ജീവനക്കാരനായ വിപിൻ കുമാറിനൊപ്പം ഓഫീസിൽ എത്തിയതായിരുന്നു. കാറിൽ നിന്നിറങ്ങി ഫോണിൽ സംസാരിച്ചുകൊണ്ട് Read More…





