ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി പാസിംഗ് ഔട്ട് പരേഡ് നടത്തിയ ലഫ്റ്റനന്റ് കീലുവിന്റെ ജീവിതം ഇന്ത്യയില്‍ ഉടനീളമുള്ള മോശം സാഹചര്യങ്ങളില്‍ പൊരുതി നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന അനേകര്‍ക്ക് പ്രചോദനമാണ്. മുംബൈയിലെ ധാരാവി ചേരിയില്‍ ദുരിതത്തില്‍ ജനിച്ച് ദുരിതത്തില്‍ വളര്‍ന്ന ഉമേഷ് കീലു ജീവിതത്തില്‍ ഉടനീളം തന്നെ തകര്‍ക്കാനെത്തിയ പ്രതിസന്ധികളെ ഇഛാശക്തികൊണ്ടും ആത്മാര്‍പ്പണം കൊണ്ടും മറികടന്നയാളാണ്. ലെഫ്റ്റനന്റ് കീലുവിന്റെ വിജയത്തെ പിആര്‍ഒ ഡിഫന്‍സ് മുംബൈ എക്സില്‍ അഭിനന്ദിക്കുകയും പരേഡില്‍ നിന്നുള്ള ഒരു വീഡിയോ Read More…