രാജ്യത്തെ മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്നും പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്നും യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തൊഴിൽ പ്രതിസന്ധി കാരണം യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ലണ്ടനിലുള്ള ഒരു ഇന്ത്യൻ വനിത വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റ് വൈറലാകുന്നു. ഇല്ലാതെയാകുന്ന തൊഴിൽ വിപണിയും കർശനമായ വിസ നയങ്ങളും ചൂണ്ടിക്കാട്ടിയാണ് മാർക്കറ്റിംഗ് പ്രൊഫഷണലായ യുവതി യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ Read More…
Tag: UK
ഇന്ത്യക്കാര്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രം യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി, ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ച
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (ആഅഎഠഅ) അടുത്തിടെ സന്ധ്യാ സൂരിയുടെ ക്രൈം ത്രില്ലര്‍ ‘സന്തോഷ്’ ഓസ്‌കാറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തെ പ്രതിനിധീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ അഭിനേതാക്കള്‍ വേഷമിടുന്ന ഹിന്ദിചിത്രം യുകെയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ചയായി മാറാന്‍ കാരണം. തീരുമാനം സിനിമാ പ്രേമികളുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ ആകര്‍ഷിച്ചു. നടിമാരായ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച ‘സന്തോഷ്’ അതിന്റെ Read More…
ഈ ‘ഒറ്റക്കൊമ്പന്‍’ കാടിറങ്ങിയത് യു.കെ.യില്‍, മലയാളികളുടെ ‘നാടന്‍ വാറ്റ്’ വമ്പന്‍ ഹിറ്റ്
ലണ്ടന്‍; നമ്മള്‍ മലയാളികളുടെ ‘നാടന്‍ വാറ്റ് ‘ ഇപ്പോളിതാ അങ്ങ് യു കെയിലും ശ്രദ്ധേയമാവുന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് സ്വദേശി ബിനു മാണിയാണ് യു കെയില്‍ സര്‍ക്കാര്‍ അനുമതിയോടെ നാടന്‍ വാറ്റ് എത്തിച്ചിരിക്കുന്നത്. ഒറ്റ കൊമ്പന്‍ എന്ന പേര് നല്‍കിയിരുന്ന ഇത് ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തിതുടങ്ങും. കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകളും വേണ്ട രീതിയില്‍ മാറ്റങ്ങളും വരുത്തിയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ഒറ്റ കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ Read More…