Crime Featured

കൊന്നെന്ന് ആരോപിക്കപ്പെട്ട വ്യക്തി ജീവനോടെ; ഇന്ത്യന്‍ വ്യവസായിയുടെ മകള്‍ ഇപ്പോഴും ഉഗാണ്ടന്‍ ജയിലില്‍

ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വസുന്ധരയെ ജയിലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇയാളെ ടാന്‍സാനിയയില്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊലപാതക ആരോപണങ്ങള്‍ നേരിടുന്ന യുവതി മൂന്ന് ആഴ്ചയോളമായി അഴികള്‍ക്കുള്ളിലാണ്. കുടുംബം പുറത്തുവിട്ട Read More…