Featured Sports

വൈഭവ് അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍; ആ ഒറ്റ റെക്കോര്‍ഡ് മാത്രം നഷ്ടപ്പെട്ടത് 5റണ്‍സിന്

ഹരാരേ: ”ഒരു വീഡിയോ ഗെയിം കാണുന്നതു പോലെയാണു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ടതെന്ന” ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രസ്താവന മതി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം മനസിലാക്കാന്‍. 80 പന്തില്‍ 15 സിക്സും 15‌ ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. വരുംനാളുകളില്‍ വൈഭവ് ഇന്ത്യയുടെ മികച്ച താരമാകുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ചു. വൈഭവിന്റെ 55 പന്തിലെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ കിരീട മോഹം പകുതി വഴിക്ക് Read More…

Sports

പാകിസ്ഥാനെതിരേ മിന്നും ജയം ; സെമിയില്‍ ഇന്ത്യക്കെതിരാളി അഫ്‌ഗാനിസ്ഥാന്‍

ബുലവായോ: പാകിസ്‌താനെ 58 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 252 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 47-ാം ഓവറില്‍ 194 റണ്ണിന്‌ ഓള്‍ഔട്ടായി. തോല്‍വിയോടെ പാകിസ്‌താന്‍ സെമി കാണാതെ പുറത്തായി. പാകിസ്‌താന്‌ സെമി ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരേ 33.3 ഓവറില്‍ 253 റണ്ണെടുക്കണമായിരുന്നു. നാല്‌ കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ വീതം നേടിയ ഇന്ത്യയും ഇംഗ്ലണ്ടും Read More…

Featured Sports

ഇന്ത്യയും പാകിസ്താനും ഇന്ന് മുഖാമുഖം

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – പാകിസ്താന്‍ പോരാട്ടം. ബുലവായോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2 മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ സിക്‌സിലെ അവസാന റൗണ്ട് മത്സരമാണിത്. ഗ്രൂപ്പ് രണ്ട് ജേതാക്കളായി ഇംണ്ട് സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യയോ (ആറ് പോയിന്റ്) പാകിസ്താനോ (നാല് പോയിന്റ്) രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പ്. പാകിസ്താന് ജയം Read More…

Sports

സിംബാബ്‌വേ തവിടു പൊടി; വൈഭവിന്റെ അതിവേഗ ഫിഫ്റ്റി, സെഞ്ചറിയടിച്ച് വിഹാൻ; 6 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ

ബുലാവായോ(സിംബാബ്‌വേ): അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ സിക്‌സ്‌ മത്സരത്തില്‍ സിംബാബ്‌വേയെ 204 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ. ഗ്രൂപ്പ്‌ ഒന്നില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 352 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 38-ാം ഓവറില്‍ 148 റണ്ണിന്‌ ഓള്‍ഔട്ടായി. ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സിംബാര്‍ഷെ മുദ്‌സെന്‍ഗാരെ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 107 പന്തില്‍ 109 റണ്ണുമായി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. അവസാന ഓവറുകളില്‍ ഖിലാന്‍ Read More…

Featured Sports

ടോസ് വേളയിൽ ‘കൈ’ കൊടുക്കാതെ നായകന്‍മാര്‍, മത്സരശേഷം ഹസ്തദാനം ചെയ്ത് ഇന്ത്യ -ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ

ബുലവായോ: ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ചതിന് പിന്നാലെ, ഇരു ക്രിക്കറ്റ് ബോർഡുകൾക്കുമിടയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തിക്കൊണ്ട് ഇന്ത്യ-ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. നേരത്തെ ടോസ് വേളയിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതിരുന്നത് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളോടാണ് പലരും ഇതിനെ ഉപമിച്ചത്. എന്നാൽ, ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് എംഹാത്രെയ്ക്ക് കൈകൊടുക്കാതിരുന്നത് Read More…