Movie News

മാപ്പു പറഞ്ഞത് ഒരു തമാശ ! പ്‌ളേറ്റ് മറിച്ച് മന്‍സൂര്‍ അലി ഖാന്‍, തൃഷയ്ക്കെതിരേ അപകീര്‍ത്തി കേസ് നല്‍കും

തമിഴ്‌നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദിവസങ്ങള്‍ക്ക് ശേഷം പ്‌ളേറ്റ് മറിച്ച് വില്ലന്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടിക്കെതിരെ അപകീര്‍ത്തിക്ക് കേസെടുക്കുമെന്ന് താരം പറഞ്ഞു. ചൊവ്വാഴ്ച നടിക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് സിഎന്‍എന്‍ ന്യൂസ് 18-നോട് സംസാരിക്കുമ്പോഴായിരുന്നു നടന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ രേഖകളെല്ലാം ശരിയാക്കിയ ശേഷം മാധ്യമങ്ങളെ കാണുമെന്ന് നടന്‍ പറഞ്ഞു. അതേസമയം മുമ്പ് നടത്തിയ മാപ്പപേക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ഒരു തമാശയായിരുന്നു എന്നാണ് Read More…

Celebrity

അജിത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടാന്‍ ആരും ആഗ്രഹിക്കും- തൃഷ

രണ്ടു ദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. തുടങ്ങിയ കാലത്തേത് പോലെ തന്നെ അതേ സൗന്ദര്യത്തോടെ നടി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്നു. നടിയുടെ ഏറ്റവും പുതിയതായി എത്തിയ സിനിമ വിജയ് നായകനായ ലിയോ ആയിരുന്നു. സ്വന്തം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി സൂപ്പര്‍താരം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇതിന് പിന്നാലെ അജിത്തിനൊപ്പം വിടത്തില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടുമിരിക്കുകയാണ്. മണിരത്നത്തിന്റെ തഗ് ലൈഫില്‍ Read More…

Movie News

തെന്നിന്ത്യന്‍ താരറാണി തൃഷ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്? വരന്‍ മലയാളി നിര്‍മ്മാതാവ്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. സിനിമകള്‍ക്ക് ഒപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും വിവാഹ കിംവദന്തികളുടെയുമെല്ലാം തലക്കെട്ടുകള്‍ അവര്‍ പിടിക്കുന്നുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന വര്‍ത്തമാനം നടി ഒരു മലയാളം നിര്‍മ്മാതാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. പിങ്ക്‌വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വരനെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നും അവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും ഇതുവരെ Read More…