Health

പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റം; പരീക്ഷണം എലികളില്‍ വിജയം, പാര്‍ശ്വഫലങ്ങളില്ല

ലണ്ടന്‍: പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലുമായി സ്‌പാനിഷ്‌ ശാസ്‌ത്രജ്‌ഞര്‍. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളില്ലാതെ എലികള്‍ രോഗമുക്‌തി നേടി. ഇതു സംബന്ധിച്ച പഠനം നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌ (പി.എന്‍.എ.എസ്‌.) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.കാന്‍സര്‍ ട്യൂമറുകളെ പരാജയപ്പെടുത്താന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ സാധിച്ചത്‌ മൂന്നുതരം സംയോജിത ചികിത്സയിലൂടെയാണ്‌. ഈ ചികിത്സരീതി, സാധാരണയായി കണ്ടുവരുന്ന ചികിത്സാ പ്രതിരോധത്തെയും മറികടക്കുന്നു. നിലവില്‍, പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ക്ക്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫലപ്രാപ്‌തി നഷ്‌ടപ്പെടുന്നു, കാരണം ട്യൂമറുകള്‍ മരുന്നിനോട്‌ പ്രതിരോധം നേടുന്നു.പുതിയ ചികിത്സാ രീതി പാന്‍ക്രിയാറ്റിക്‌ Read More…