Featured Lifestyle

‘മുടി ആകെ നരച്ചു, സൗന്ദര്യമൊക്കെ പോയി’; 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്

അസുഖം മൂലം ഭാര്യയുടെ മുടിയാകെ നരയ്ക്കുകയും തുടര്‍ന്ന് കൊഴിഞ്ഞുപോകുകയും ചെയ്തു എന്ന കാരണത്താല്‍ വിവാഹമോചനം നേടി ഭര്‍ത്താവ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 36 വയസുകാരി ലിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി. രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന Read More…

Health

കൈകാലുകളിലെ തരിപ്പും മരവിപ്പും പുകച്ചിലുമുണ്ടോ? ഈ രോഗങ്ങളുടെ സൂചനയാകാം

കൈയിലും കാലിലും അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ നാം പലപ്പോഴും അത്ര കാര്യമാക്കാറില്ല. എന്നാല്‍ ശരീരത്തിലെ നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട ചില രോഗങ്ങളുടെയും സൂചനയാകാം ഇതെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡീവ്യൂഹ വ്യവസ്ഥയ്‌ക്ക്‌ സംഭവിക്കുന്ന ക്ഷതം, നീര്‍ക്കെട്ട്‌, നാഡി ഞരമ്പുകളുടെ ഞെരുക്കം എന്നിവ മൂലമെല്ലാം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന്‌ മണിപ്പാല്‍ ഹോസ്‌പിറ്റല്‍സിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. ശ്രുതി വാഡ്‌കേ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സ്‌പോന്‍ഡിലോസിസ്‌, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, പെരിഫെറല്‍ ന്യൂറോപതി പോലുള്ള Read More…

Featured Health

തലകറക്കം ഒരു രോഗമല്ല, ലക്ഷണം മാത്രം, നിസാരമായി കാണേണ്ട ഒന്നല്ല

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ളശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്. പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള Read More…

Health

ഫാറ്റി ലിവര്‍ പരിഹരിക്കാം, പക്ഷേ ജീവിതരീതിയില്‍ ഈ മാറ്റങ്ങള്‍ വരുത്തണം

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവര്‍, മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ് സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്നത്. തെറ്റായ ജീവിത ശൈലി ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. Read More…

Health

അടുക്കളജോലിക്കിടയില്‍ പൊള്ളലേറ്റാല്‍ ! നിസാരമായി കാണരുത്, പരിചരണം എങ്ങനെ ?

അടുക്കളജോലിക്കിടയില്‍ പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ പൊള്ളലുകളെ നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. പൊള്ളലേറ്റാല്‍ നീറ്റലും വേദനയും കുറയ്ക്കാനായി പൊള്ളലേറ്റ ഭാഗം ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇളക്കി മാറ്റരുത്. മഷിയോ എണ്ണയോ ഒന്നും പുരട്ടുകയുമരുത്. കുമിളകള്‍ ഉണ്ടായാല്‍ പൊട്ടിച്ചു കളയേണ്ട കാര്യമില്ല. പൊള്ളലുണ്ടായ ഭാഗത്ത് ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. പൊള്ളലുകള്‍ നിസാരമായി തള്ളാതെ Read More…

Lifestyle

സ്തനഭംഗി നിലനിര്‍ത്താം; പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്

സ്ത്രീ ശരീരത്തെ കൂടുതല്‍ ആകര്‍ഷകവും വടിവൊത്തതുമാക്കുന്ന അവയവമാണ് സ്തനം. പുരുഷന്മാരിലും സ്ത്രീകളിലും സ്തനങ്ങള്‍ കാണപ്പെടുന്നുവെങ്കിലും സ്ത്രീകളില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചെറിയ പ്രായത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്തനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുകയില്ല. എന്നാല്‍ പെണ്‍കുട്ടി വളരുന്തോറും സ്തനങ്ങളും വളരുന്നു. അണ്ഡാശയങ്ങള്‍ ഉല്പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍മോണുകളാണ് ഇതിന് പ്രേരകമാകുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തന വളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്തനങ്ങള്‍ കൂടുതല്‍ വികസിക്കുന്നു. Read More…

Health

കരളും പണിമുടക്കും, ജാഗ്രത വേണം ; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?

ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന്‌ കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന്‌ ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ്‌ ഹെപ്പറ്റൈറ്റിസ്‌ എ പകരുന്നത്‌. ഒരു സ്‌ഥലത്ത്‌ Read More…

Crime

ചികിത്സയ്ക്കിടെ നായ മരിച്ചു, വനിതാ മൃഗ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഉടമ, ദൃശ്യങ്ങൾ പുറത്ത്

മെക്‌സിക്കോയിലെ ഡുറങ്കോയിലെ നാവെറ്റ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കിടെയില്‍ ഒരു നായയുടെ മരണത്തെത്തുടർന്ന് ജീവനക്കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൽബെർട്ടോ ടെറോൺസ് സ്ട്രീറ്റിൽ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ ഇമ്മാനുവൽ നവയാണ് തന്റെ ടീമിനെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഡോ.നവയുടെ പറയുന്നതനുസരിച്ച്, ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു സ്ത്രീ തന്റെ നായയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും നായയെ രക്ഷിക്കാനായില്ല. നായയുടെ മരണശേഷം നടന്ന Read More…

Crime

ജലദോഷം മാറാന്‍ 5വയസുകാരനെ സിഗരറ്റ് വലിപ്പിച്ച് ഡോക്ടര്‍! അന്വേഷണം, സ്ഥലംമാറ്റം

ജലദോഷത്തിന് ചികില്‍സ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡോക്ടറെ സ്ഥലം മാറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ ചുണ്ടിലേയ്ക്ക് ഡോക്ടര്‍ സിഗരറ്റ് വച്ച് നല്‍കുന്നതും അതിന് തീ കൊളുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സിഗരറ്റ് കത്തിച്ച് കൊടുത്തശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്നുകൂടി ഡോക്ടര്‍ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടി വലിച്ചപ്പോള്‍ പുക വരുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങി ഡോക്ടര്‍ വലിച്ച് കാണിക്കുന്നുമുണ്ട്. Read More…