നല്ല ബീച്ച് തപ്പിപ്പോകുന്ന മിക്കവരും അവധിക്കാലത്തിനായി തെരഞ്ഞെടുക്കുക വെളുത്തതോ സ്വര്‍ണ്ണമോ ആയ മണല്‍ നിറഞ്ഞ ബീച്ചാണ്. എന്നാല്‍ പര്‍പ്പിള്‍ ഷേഡുകള്‍ വരുന്ന മണലോട് കൂടിയ വളരെ അസാധാരണമായ ഒരു തീരപ്രദേശമുണ്ട്. കാലിഫോര്‍ണിയയുടെ അതിമനോഹരമായ തീരപ്രദേശം പര്യവേക്ഷണം ചെയ്യുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഫൈഫര്‍ ബീച്ച്. അതിന്റെ നിറം ഇപ്പോഴും ഭൂമിശാസ്ത്രപരമായ ഒരു രഹസ്യമാണ്. തീരത്തിന് ചുറ്റുമുള്ള കുന്നുകളില്‍ നിന്നും പാറക്കെട്ടുകളില്‍ നിന്നും ഒഴുകിയെത്തിയ മാംഗനീസ് ഗാര്‍നെറ്റ് കണങ്ങളില്‍ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ടൂറിസ്റ്റ് ബീച്ചുകള്‍ Read More…
Tag: Travel
പ്രകൃതി സൗന്ദര്യത്തിന്റെ, ഫോട്ടോഗ്രാഫിയുടെ പറുദീസ; വിസ വേണ്ട ! ഭൂട്ടാനിലേക്ക് ഒരു യാത്ര പോകുന്നോ?
പുറംലോകത്തിന്റെ കളങ്കം അധികം ഏല്‍ക്കാത്ത നാട്. ഇന്ത്യാക്കാര്‍ക്ക് ചെലവ് ചുരുക്കി സഞ്ചരിക്കാന്‍ കഴിയുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഭൂട്ടാനെ ഇങ്ങിനെ വിശേഷിപ്പിക്കാം. ഹിമാലയന്‍ സാനുക്കളുടെ അഗാധമായ സാന്നിദ്ധ്യവും മഞ്ഞും പച്ചപ്പും മനോഹരമായ മലനിരകളും ചരിവുകളും താഴ്‌വാരവും പ്രകൃതിസൗന്ദര്യം തീര്‍ക്കുന്ന ദേശം ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന നാടാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളോടൊപ്പം ഊര്‍ജ്ജസ്വലമായ സംസ്‌കാരം, ദേശീയതയോടുള്ള പ്രതിബദ്ധത എന്നിവയാല്‍ പൂരകമായ ഭൂട്ടാന്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്. ഈ മോഹിപ്പിക്കുന്ന രാജ്യത്തിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ Read More…
ചുണ്ണാമ്പു കല്ലിനിടയില്‍ മുറിച്ചെടുത്തതുപോലെ ചതുരത്തില്‍ ഒരു കുളം; അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം
അയര്‍ലണ്ടിലെ അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം പോള്‍ നാ ബിപിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കടല്‍ത്തീരത്ത് ചുണ്ണാമ്പ് പാറക്കെട്ടിനുള്ളിലെ ചതുരാകൃതിയിലുള്ള ഒരു കുളമാണിത്. മനുഷ്യന്‍ കണക്കുകൂട്ടി നിര്‍മ്മിച്ചത് പോലെ തോന്നുന്ന കൃത്യമായ ചതുരാകൃതിയിലുള്ള കുളമാണിത്. മനുഷ്യനിര്‍മ്മിതമാണെന്ന് തോന്നിപ്പിക്കുന്ന ചതുരാകൃതിയിലുള്ള ഈ കുളം ചുണ്ണാമ്പുകല്ല് മുറിച്ചെടുത്ത് നിര്‍മ്മിച്ച ഇതിന് ഏകദേശം 10 മുതല്‍ 25 മീറ്റര്‍ വരെ നീളവും വീതിയുമുണ്ട്. ‘ദി വേംഹോള്‍’ അല്ലെങ്കില്‍ ‘ദി സര്‍പ്പന്റ്‌സ് ലെയര്‍’ എന്നും അറിയപ്പെടുന്നു, പോള്‍ നാ ബിപിസ്റ്റ് ഒരു പ്രകൃതിദത്ത Read More…
ഓടിനടക്കുന്ന മത്സ്യങ്ങള്‍ക്ക് ഇടയിലിരുന്ന് ഒരു കാപ്പി ആസ്വദിക്കണോ? അത്തരമൊരു കഫേ തായ്‌ലന്റിലുണ്ട്
ഓടിനടക്കുന്ന മത്സ്യങ്ങള്‍ക്ക് ഇടയിലിരുന്ന് ഒരു കാപ്പി ആസ്വദിക്കാന്‍ കഴിയുമോ? പല നിറത്തിലുള്ള മത്സ്യങ്ങള്‍ കാല്‍ക്കീഴിലൂടെ നീന്തി നടക്കുന്ന ഒരു കഫേ നിങ്ങളുടെ സങ്കല്‍പ്പങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരത്തിലൊന്നാണ് തായ്ലന്‍ഡിലെ കോയി ഫിഷ് കഫേ.ഡസന്‍ കണക്കിന് കോയി മത്സ്യങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട കാപ്പി ആസ്വദിക്കാന്‍ കഴിയും. ‘സ്വീറ്റ് ഫിഷ് കഫേ’ തായ് നഗരമായ ഖനോമിലെ ഒരു സവിശേഷമായ കോഫിഷോപ്പാണ്. വെള്ളത്തില്‍ ഊന്നിയ കണങ്കാലിനടിയിലൂടെ ഡസന്‍ കണക്കിന് കോയി മത്സ്യങ്ങള്‍ നീന്തിനടക്കുന്നത് ഇവിടെ വന്നാല്‍ കാണാനാകും. 2021 Read More…
തായ്‌ലന്റില്‍ പോകുന്നോ? ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം
ന്യൂഡല്‍ഹി: തായ് ടൂറിസം അനുസരിച്ച് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്‍ഡ് സന്ദര്‍ശിക്കാം, 30 ദിവസം വരെ അവിടെ തങ്ങാം. ഇവിടെ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യന്‍, തായ്വാനിലെ പൗരന്മാര്‍ക്ക് രാജ്യം ഇപ്പോള്‍ വിസ നിര്‍ബ്ബന്ധം ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ഇന്ത്യന്‍ ഗ്ലോബ്ട്രോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാമത്തെ വാര്‍ത്തയാണിത്. 2024 മാര്‍ച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, Read More…
കേരളത്തിന്റെയും കര്‍ണാടകയുടേയും അതിരിലെ തമിഴ് നാടിന്റെ ഈ സ്വിറ്റ്സര്‍ലണ്ടില്‍ പോയിട്ടുണ്ടോ?
മലപ്പുറം അതിരില്‍ നിന്നും ഏറെ ദൂരെയല്ലാതെ തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്രപോയാലോ? ഒന്നും നോക്കേണ്ട കണ്ണുമടച്ച പോകുക തന്നെ. കോടമഞ്ഞും പച്ചപ്പും പിന്നെ കണ്ണെത്താദൂരത്ത് നീലമലകളും ചെറിയ ചാറ്റല്‍ മഴയുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്. ലാംബ്‌സ് റോക്ക് വ്യൂപോയിന്റ് ഉള്‍പ്പെടെ ധാരാളം ആകര്‍ഷണങ്ങളാണ് ഒളിച്ചിരിക്കുന്നത്. പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട കുനൂര്‍ നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ്. കൂനൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഡോള്‍ഫിന്‍സ് നോസ് Read More…
ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍
ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ രാജ്യത്തും വാഹനേമാടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് എടുത്ത് ലൈസന്‍സ് സ്വീകരിക്കും. ഇന്ത്യന്‍ ലൈസന്‍സിന് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ന്യൂസിലാന്‍ഡ് ഒരു വര്‍ഷംവരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ന്യൂസിലാന്‍ഡില്‍ സാധിക്കും. ഓസ്‌ട്രേലിയ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കാം. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളിലാണ് ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനം Read More…
ഈ രാജ്യങ്ങളിലേയ്ക്ക യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് വിസ വേണ്ട
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം. നിങ്ങള്‍ക്ക് ഹിണിമൂണിനോ പങ്കാളിക്കൊപ്പമോ സുഹൃത്തുക്കളുടെ കൂടെയോ അങ്ങനെ പലതരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ മാലിദ്വിപ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ടിട്ടുള്ള മാലിദ്വീപില്‍ പോകാന്‍ വിസയുടെ ആവശ്യമില്ല. എന്നുമാത്രമല്ല ഇവിടെ പല റിസോര്‍ട്ടുകളും ഹണിമൂണ്‍ പാക്കേജുകളും നല്‍കുന്നുണ്ട്. ബാലി യാത്ര ചെയ്യാന്‍ ബജറ്റ് ഫ്രെണ്ട്‌ലി, വിസ ഫ്രീ സ്ഥലങ്ങളില്‍ ഒന്നാണ് ബാലി. നേപ്പാള്‍ പോക്കറ്റില്‍ ഒതുങ്ങുന്ന് ഒരു ട്രിപ്പാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ നേപ്പാള്‍ തിരഞ്ഞെടുത്തോളു. Read More…
ഈ ബീച്ചില്‍ മണലിന് പകരം കുപ്പിച്ചില്ലുകള്‍, നിങ്ങള്‍ കണ്ടിട്ടുണ്ടോ ഗ്ലാസ് ബീച്ച്?
കാലിഫോര്‍ണിയയിെല ഏറ്റവും വലിയ ആകര്‍ഷണം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഗ്ലാസ് ബീച്ച് എന്നു തന്നെയായിരിക്കും. കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിനടുത്താണ് ഗ്ലാസ് ബീച്ച് ഉള്ളത്. വര്‍ണാഭമായ മിനുസമാര്‍ന്ന ഗ്ലാസ് കല്ലുകൊണ്ട് പൊതിഞ്ഞ ബീച്ചാണ് ഇത്. മണല്‍ത്തീരത്തിന് പകരം ഗ്ലാസ് കല്ലുകളാണ് ഈ ബീച്ചില്‍. ഇപ്പോള്‍ അങ്ങേയറ്റം മനോഹരമായ ഈ ബീച്ച് 1906-ല്‍ ഒരു മാലിന്യ കൂമ്പാരമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?. ഇവിടെ ഗ്ലാസും ലോഹങ്ങളും ചേര്‍ന്നുള്ള മാലിന്യ കൂമ്പാരമായിരുന്നു ഇവിടം. 1967-ല്‍ സൈറ്റ് 1, 2,3 Read More…