എത്ര അപകടം പിടിച്ച വഴിയിലൂടെയും സഞ്ചരിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ എത്രയൊക്കെ ധൈര്യശാലികളാണെങ്കിലുംതുർക്കിയിലെ ഈ റോഡിലൂടെ വാഹനമോടിക്കാൻ ഒരുപടി കൂടുതൽ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. പറഞ്ഞുവരുന്നത് Warrantywise.co.uk ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്ന് പേരിട്ടിരിക്കുന്ന D915 എന്ന റോഡിനെ കുറിച്ചാണ്. കാരണം വെല്ലുവിളി നിറഞ്ഞ വളവുകൾക്കും തിരിവുകൾക്കും കുപ്രസിദ്ധമാണ് ഈ പാത. കിഴക്കൻ തുർക്കിയിലെ ഓഫ്, ബേബർട്ട് പട്ടണങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന 105 കിലോമീറ്റർ നീളമുള്ള ഈ റോഡ് “നരകത്തിലേക്കുള്ള ഹൈവേ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ Read More…
Tag: Travel
മറവിയിലായ പ്രേതഗ്രാമം പ്രകൃതി വിഴുങ്ങി; ഇപ്പോള്‍ തിരക്കേ റിയ വിനോദസഞ്ചാരകേന്ദ്രം
ഒരു യക്ഷിക്കഥ യാഥാര്‍ത്ഥ്യമായത് പോലെയാണ് ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ഷെങ്സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്ഷാന്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഹൗട്ടൗവാന്‍ ഗ്രാമം ഇപ്പോള്‍. 3000 താമസക്കാര്‍ ഉണ്ടായിരുന്ന മത്സ്യബന്ധനഗ്രാമം ഇപ്പോള്‍ ശൂന്യമാണ്. ഗ്രാമത്തിന്റെ കഥകള്‍ ഇന്റര്‍നെറ്റില്‍ എത്തിയതോടെ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഹോട്ട്സ്പോട്ടായി മാറിയിട്ടുണ്ട്. 1980-കളില്‍ നിറയെ താമസക്കാരുള്ള പ്രകൃതിരമണീയവും സമ്പന്നവുമായ മത്സ്യബ ന്ധന ഗ്രാമമായിരുന്നു ഹൂട്ടൂവന്‍. എന്നിരുന്നാലും, വിദൂരവും ആക്സസ് ചെയ്യാന്‍ ബുദ്ധി മുട്ടുള്ളതുമായ ലൊക്കേഷന്‍ കാരണം, 90-കളില്‍ താമസക്കാര്‍ അവിടെ നിന്ന് മാറാന്‍ തുടങ്ങി. 2000 Read More…
ദുരന്തം, ആകര്‍ഷകവും; വര്‍ഷംതോറും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മജുലി ദ്വീപ്
ഇന്ത്യയില്‍ അത്ര പര്യവേഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത മജുലി ദ്വീപ് വലിയൊരു ടൂറിസം സാധ്യത തുറക്കുകയാണ്. അസമിലെ ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള ദ്വീപ് അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ് അതിന് കാരണം. വര്‍ഷംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് ദുരന്തം പോലെ തന്നെ ആകര്‍ഷകവുമാണ്. നദികളിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ് മജുലി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും മണ്ണൊലിപ്പും അതിന്റെ അസ്തിത്വത്തെ വര്‍ഷംതോറും സാവധാനത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. സ്പര്‍ശിക്കാത്ത ഭൂപ്രകൃതി, ഊര്‍ജ്ജസ്വലമായ സംസ്‌കാരം, മിഷിംഗ് ഗോത്രത്തിന്റെ ഊഷ്മളമായ ആതിഥ്യം എന്നിവയുടെ പറുദീസയാണ് അവശേഷിച്ച് ഇല്ലാതാകുന്ന Read More…
മനുഷ്യബന്ധങ്ങളുടെ വിധി തീരുമാനിക്കാന്‍ 8ലക്ഷം ദൈവങ്ങള്‍ ഒരിടത്ത് ഒത്തുകൂടുന്നു! അറിയാം, ജപ്പാനിലെ പവർ സ്പോട്ട്
പ്രണയം തുറന്നു പറയുന്ന ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. ഇത്തവണത്തെ പ്രണയദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടം തുറന്നു പറയാനായി സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. പുരാതന നഗരമായ ഇസുമോയില്‍ ഒരു ക്ഷേത്രമുണ്ട്. ജാപ്പനീസ് വിശ്വാസമനുസരിച്ച് നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലാത്ത പ്രണയവും പൂവണിയും. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ. എഡി 700 കളുടെ ആരംഭത്തില്‍ തന്നെ ഇതുണ്ടായിരുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സ്ഥലമാണ് ഷിമാനെയില്‍. Read More…
സഞ്ചരിക്കാന്‍ ഇവര്‍ മൂന്ന് പേര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട; മരിച്ച് 3000 വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ലഭിച്ചയാള്‍….
വിദേശയാത്രക്കള്‍ പോകാനായി ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തിനെ പറ്റി പറഞ്ഞ് തരേണ്ടതില്ലലോ. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. 13ാം നൂറ്റാണ്ട് മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെൻറി അഞ്ചാമന്‍ രാജാവായിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. വിദേശത്തേക്ക് പോകുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവിരങ്ങളും ഉള്‍കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം. പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനായി സാധിക്കുക. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. Read More…
ഇന്ത്യയെ അറിയാന്‍ ജോലി ഉപേക്ഷിച്ചു; സീറോ-ബജറ്റ് സാഹസിക യാത്രയുമായി സരസ്വതി
വെറും രണ്ട് സാരികള്‍, ഒരു ടെന്റ്, ഒരു പവര്‍ ബാങ്ക് എന്നിവയുമായി, സരസ്വതി അയ്യര്‍ ഇന്ത്യയിലുടനീളം ഒരു ധീരമായ സീറോ ബജറ്റ് യാത്ര ആരംഭിച്ചിരിക്കുകയാണ് സരസ്വതി അയ്യര്‍. ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ സുരക്ഷ, സാമൂഹിക പ്രതീക്ഷകള്‍, കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്നത് എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ അമിതമായി അനുഭവപ്പെടും. സരസ്വതി അയ്യരുടെ കഥ ധൈര്യത്തിന്റെയും പര്യവേക്ഷണ ത്തോടുള്ള അഭിനിവേശത്തിന്റെയും തെളിവാണ്. അസാധാരണമായ ഒരു യാത്ര ആരംഭിക്കാന്‍ രണ്ട് വര്‍ഷം മുമ്പാണ് അവര്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച Read More…
ഭര്‍തൃപീഡനം സഹിക്കാതെ ഒളിച്ചോടി ; ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘റോഡ്-ട്രിപ്പിംഗ് അമ്മായി’
നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അപ്പോള്‍ ടിബറ്റുകാരി സു മിന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഒരു ദിവസം തന്റെ ഹാച്ച്ബക്ക് വെളുത്ത ഫോക്‌സ്‌വാഗണുമായി രക്ഷപ്പെടുമ്പോള്‍ അവര്‍ ഒരിക്കലും ഒരു ‘ഫെമിനിസ്റ്റ് ഐക്കണ്‍’ എന്ന പദവി നേടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അവര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. സെപ്തംബറില്‍ അവളുടെ കഥ ‘ലൈക്ക് എ റോളിംഗ് സ്റ്റോണ്‍’ എന്ന സിനിമയായി. വെറും പെന്‍ഷനും തന്റെ വെളുത്ത ഫോക്‌സ്വാഗണ്‍ Read More…
കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചും ഹൈദര്‍ ഘട്ട് ശ്രേണിയിലെ ഗുദ്ദാലി കൊടുമുടിയും
യാത്രപോകാന്‍ സുന്ദരവും, ശാന്തമായ ഒരു കടല്‍ത്തീരം തേടുകയാണോ? കര്‍ണാടകയിലെ കാര്‍വാര്‍ നോക്കിയാലോ? നല്ല കാലാവസ്ഥയും വിഭവസമൃദ്ധമായ പ്രാദേശിക ഭക്ഷണവും മനോഹരമായ ബീച്ചുകളും കൊണ്ട് മനോഹരമായ സ്ഥലമാണ് കാര്‍വാര്‍. കര്‍ണാടകത്തിലെ ‘കാശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ ടൂറിസം മേഖല സുവര്‍ണ്ണ ബീച്ചുകളാലും സുന്ദരമായ ക്ഷേത്രങ്ങളാലും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നുള്ള പ്രകൃതി പര്യവേഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. 77 കിലോമീറ്റര്‍ അകലെ ഗോവയും സ്ഥിതി ചെയ്യുന്നു. വേനലില്‍ കൊടും ചൂടും, മണ്‍സൂണില്‍ ചാറ്റല്‍ മഴയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് നഗരം Read More…
ഈ നഗരത്തില്‍, നിങ്ങള്‍ക്ക് 10 സെക്കന്‍ഡിനുള്ളില്‍ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
ഒരു യാത്രയില്‍ ഒന്നിലധികം രാജ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ വെറും പത്തുസെക്കന്‍ഡിനുള്ളില്‍ മൂന്നു രാജ്യങ്ങള്‍ കണ്ടാലോ? ഇത്തരം സവിശേഷമായ ഒരു അനുഭവമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസല്‍ എന്ന സ്ഥലം നിങ്ങള്‍ക്കായി തറന്നു തരുന്നത്. ബേസല്‍ സ്ഥിതി ചെയ്യുന്നത് സ്വിസ്, ഫ്രഞ്ച്, ജര്‍മ്മന്‍ അതിര്‍ത്തികളുടെ സംഗമഭൂമിയാണ് ബേസല്‍. സന്ദര്‍ശകര്‍ക്ക് ഈ മൂന്ന് രാജ്യങ്ങള്‍ക്കളള്ളില്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ സഞ്ചരിക്കാനുള്ള അവസരം ബേസല്‍ നല്‍കുന്നു. ഫ്രാന്‍സിലേക്കും ജര്‍മ്മനിയിലേക്കും വ്യാപിച്ചുകിടക്കുന്ന അതിന്റെ പ്രാന്തപ്രദേശങ്ങള്‍ യൂറോപ്പിലെ മികച്ച അത്ഭുതങ്ങളില്‍ ഒന്നാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടാതെ, Read More…