റിലീസ് ചെയ്ത് ആഴ്ച പിന്നിട്ടിട്ടും ടോക്സിക് സിനിമയിലെ ബോള്‍ഡ്, ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ തീരുന്നില്ല. ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെ, ചിത്രത്തിലെ രംഗങ്ങളെ കുറിച്ച് റിലീസിന് മുന്‍പ് രജത് ശര്‍മയുടെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ താരം യഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആളുകളെ ആകർഷിക്കാൻ അക്രമവും അശ്ലീലവും എളുപ്പവഴിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ചോദ്യത്തിന്, തലമുറകള്‍ തമ്മിലുള്ള ഇത്തരം സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണെന്നും ലോകം യുവാക്കളുടേതാണെന്നും താരം Read More…
Tag: Toxic movie
‘കലക്ഷനു വേണ്ടി ‘ടോക്സിക്കി’ൽ ഹോട്ട് സീക്വൻസുകൾ തിരുകി കയറ്റി, 40ദിവസം വേറെ ആളെവച്ച് ഷൂട്ട് ചെയ്തു’; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്
തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, അണിയറയിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുതിർന്ന സിനിമാപ്രവർത്തകനും സംവിധായകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ സ്രഷ്ടാവായ ഗീതു മോഹൻദാസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തി, നിർമാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രം മറ്റൊരാളെക്കൊണ്ട് വീണ്ടും ചിത്രീകരിപ്പിക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് ഉന്നയിച്ചിരിക്കുന്നത്. 500 കോടിയിലധികം രൂപ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ Read More…


