കാര്‍യാത്രകള്‍ ഇഷ്ടമാണോ? പുതിയ പ്രദേശങ്ങള്‍ പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ നാലുചക്ര വാഹന സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ സിക്കിം. മഹത്തായ ഹിമാലയന്‍ ഭൂമിയിലൂടെ സാഹസിക യാത്രകള്‍ ചെയ്യാനോ ചെറിയ ഗ്രാമങ്ങളില്‍ ശാന്തത തേടാനോ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത, വിലകുറച്ച് കാണാത്ത സിക്കിമിന്റെ മായാത്ത സൗന്ദര്യം നാട്ടില്‍ തിരിച്ചെത്തിയതിനുശേഷവും ചില ദീര്‍ഘകാല ഓര്‍മ്മകള്‍ ഉണ്ടാക്കും. വിസ്മയങ്ങള്‍, സാംസ്‌കാരിക സമ്പത്ത്, ശാന്തമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒളിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സിക്കിമിലെ Read More…
Tag: tour
കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചും ഹൈദര്‍ ഘട്ട് ശ്രേണിയിലെ ഗുദ്ദാലി കൊടുമുടിയും
യാത്രപോകാന്‍ സുന്ദരവും, ശാന്തമായ ഒരു കടല്‍ത്തീരം തേടുകയാണോ? കര്‍ണാടകയിലെ കാര്‍വാര്‍ നോക്കിയാലോ? നല്ല കാലാവസ്ഥയും വിഭവസമൃദ്ധമായ പ്രാദേശിക ഭക്ഷണവും മനോഹരമായ ബീച്ചുകളും കൊണ്ട് മനോഹരമായ സ്ഥലമാണ് കാര്‍വാര്‍. കര്‍ണാടകത്തിലെ ‘കാശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ ടൂറിസം മേഖല സുവര്‍ണ്ണ ബീച്ചുകളാലും സുന്ദരമായ ക്ഷേത്രങ്ങളാലും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നുള്ള പ്രകൃതി പര്യവേഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. 77 കിലോമീറ്റര്‍ അകലെ ഗോവയും സ്ഥിതി ചെയ്യുന്നു. വേനലില്‍ കൊടും ചൂടും, മണ്‍സൂണില്‍ ചാറ്റല്‍ മഴയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് നഗരം Read More…
രാജസ്ഥാനിലെ ഫ്‌ളോട്ടിംഗ് പാലസിന്റെ കഥ ഇതാണ് ; പതിനെട്ടാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാ ചാരുത
ഹവേലികള്‍, കോട്ടകള്‍, അതുല്യമായി രൂപകല്‍പ്പന ചെയ്ത ആരാധനാലയങ്ങള്‍ എന്നിവയാണ് രാജസ്ഥാന് അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ പെരുമ നല്‍കുന്നത്. ജയ്സാല്‍മീര്‍, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കാണുന്ന രജപുത്ര ശൈലിയിലുള്ള വാസ്തുവിദ്യ അതിന്റെ അടയാളങ്ങളാണ്. എന്നാല്‍ ജയ്പൂരിലെ മാന്‍ സാഗര്‍ തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ജല്‍ മഹലാണ് രാജസ്ഥാനിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ ഹൈലൈറ്റ്. രജപുത്ര, മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന കോട്ട വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കൊട്ടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മനോഹര കാഴ്ചയാണ്. Read More…
ഒന്നും നോക്കേണ്ട, ആരേയും കാത്തുനില്‍ക്കേണ്ട ; ഹൃദയത്തെ പിന്തുടരുക : 70 കാരി ഒറ്റയ്ക്ക് യാത്ര ചെയ്തത് 80 രാജ്യങ്ങളിലേക്ക്
ഹൃദയത്തിന്റെ താളം പിന്തുടരാന്‍ തീരുമാനിച്ചാല്‍ പ്രായവും ആരോഗ്യവും ഒന്നും നോക്കേണ്ട ആരേയും കാത്തു നില്‍ക്കുകയും വേണ്ടെന്ന് 70 കാരിയായ നീരു സലൂജ പറയും. ജയ്പൂരില്‍ നിന്നുള്ള ഈ റിട്ടയേഡ് പ്രൊഫസര്‍ ഗാലപാഗോസ് ദ്വീപുകള്‍, ബൈക്കല്‍ തടാകം എന്നിവയുള്‍പ്പെടെ 80 രാജ്യങ്ങളിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത്. 2010-ല്‍ തന്റെ ഭര്‍ത്താവും ഒരു മുന്‍ യാത്രാസുഹൃത്തും അന്തരിച്ചപ്പോള്‍ മുതലാണ് സാഹസികതയോടുള്ള അവരുടെ പ്രണയം തുടങ്ങിയത്. പസഫിക്കിലെ ഗാലപാഗോസ് ദ്വീപുകള്‍ മുതല്‍ അറ്റ്‌ലാന്റിക്കിന്റെ മഞ്ഞുമൂടിയ ചക്രവാളങ്ങള്‍ വരെ നീരു തന്റെ യാത്രകളിലൂടെ Read More…