Featured Spotlight

തച്ചങ്കരിക്ക് ജയിലില്‍ കൂളറും മെത്തയും; തറയിൽ കിടക്കണം, കർമ്മഫലം അനുഭവിച്ചേ പറ്റൂയെന്ന് ആർ. ശ്രീലേഖ; യൂട്യൂബ് വീഡിയോ വൈറൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. തച്ചങ്കരിക്ക് ജയിലിൽ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആരോപിക്കുന്നത്. കോടതി ശിക്ഷിച്ച ഒരു തടവുകാരനെ ജയിലിലെത്തിച്ചാൽ തുടർന്നങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ നിയമങ്ങളുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നു. ജയിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച ശേഷം വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നനാക്കിയാണ് തടവുകാരനെ അകത്തേക്ക് കയറ്റുക. തുടർന്ന് ജയിൽ Read More…

Spotlight

തച്ചങ്കരിക്ക് ആർ. ശ്രീലേഖയുടെ കൊട്ട്! ‘നല്ല കിടക്ക, മെത്ത, ഫാൻ… ജയിലിലെ ആശുപത്രി നന്നാക്കിയത് ഞാന്‍, ആർക്കെങ്കിലും പ്രയോജനപ്പെട്ടതിൽ സന്തോഷം’

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും, നല്ല മെത്തയും ഫാനും വൃത്തിയുള്ള ശൗചാലയവുമൊക്കെ താൻ ജയിൽ ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമുണ്ടെന്ന് തച്ചങ്കരിയുടെ പേരെടുത്തു പറയാതെയായിരുന്നു അവരുടെ പരിഹാസം. ശ്രീലേഖയുടെ പോസ്റ്റ്: ‘തിരുവനന്തപുരം സെന്‍ട്രല്‍ Read More…