കേരളത്തിലെ ഒരു സെമിത്തേരിയിലെ ശവകുടീരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് കൗതുകമുണർത്തുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. thelastgiftofficial എന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, ഒരു സന്ദർശകൻ ശവകുടീരത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് കാണാം. “ഇന്ന് സെമിത്തേരിയിൽ ഞാൻ ഒരു അവിശ്വസനീയമായ കാഴ്ച കണ്ടു,” എന്ന് വീഡിയോയിൽ എഴുതിക്കാണിക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഒരു വെബ് സൈറ്റ് തുറന്നുവരുന്നു. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, മരിച്ചയാളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മാത്രമല്ല, Read More…

