പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ വേറിട്ടൊരു വഴി തിരഞ്ഞെടുത്തിരിക്കുന്നു. സ്റ്റേഷന് ചുറ്റും വളർന്നു പന്തലിച്ച പുല്ലുകളും കാടുകളും നീക്കം ചെയ്യുന്നതിനായി യോത്സുയാ (Yotsuya) റെയിൽവേ സ്റ്റേഷനിൽ രണ്ട് ആടുകളെ ജീവനക്കാരായി നിയമിച്ചിരിക്കുകയാണ്. പുല്ലുവെട്ടു യന്ത്രങ്ങൾക്ക് പകരം ആവശ്യമില്ലാത്ത ചെടികൾ തിന്നു തീർക്കുക എന്നതാണ് ഈ ആടുകളുടെ ചുമതല. സ്റ്റേഷനിലെ ജീവനക്കാരുടെ ആശയത്തെത്തുടർന്ന് ഒക്ടോബർ തുടക്കത്തിലാണ് നാഗി, പൊക്കെ എന്ന് പേരിട്ടിരിക്കുന്ന ഈ ആടുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ വേറിട്ട പരീക്ഷണം Read More…
Tag: Tokyo
‘ഇതാണ് ജപ്പാൻ!’; നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ അടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചു; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലാകുന്നു
ജാപ്പനീസ് സന്ദർശനത്തിനിടെ പണവും വീടിന്റെ താക്കോലും വിലപിടിപ്പുള്ള മൈക്രോഫോണും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതിക്ക് അനുഭവപ്പെട്ടത് അവിശ്വസനീയമായ കാര്യങ്ങളാണ്. സാധനങ്ങൾ ഇനി തിരികെ ലഭിക്കില്ലെന്ന് കരുതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അവർക്ക്, അപരിചിതനായ ആരോ ഒരാൾ അത് നേരത്തെ തന്നെ സ്റ്റേഷനിൽ ഏൽപ്പിച്ച വിവരമാണ് അറിയാൻ കഴിഞ്ഞത്. വാടകയ്‌ക്കെടുത്ത സൈക്കിളിൽ സുഹൃത്തിനൊപ്പം ഒരു റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് സോനം മിധ എന്ന യുവതിക്ക് ഈ അനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ കയറുന്നതിന് മുൻപ് സോനം Read More…
‘പാനിപൂരിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ജപ്പാനിലുമുണ്ട് ആരാധകര്‍’ തരംഗമായി പാട്നക്കാരന്റെ പാനിപൂരി
ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു ദേശി റെസ്റ്റോറന്റ് അതിന്റെ ആധികാരികമായ ഉത്തരേന്ത്യൻ-ബിഹാരി വിഭവങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടുകയാണ്. ബിഹാറിലെ പട്ന സ്വദേശിയായ ഒരാൾ നടത്തുന്ന ‘ജഗ്ഗു ധാബ’ ജപ്പാനിൽ താമസിക്കുന്ന നിരവധി ഇന്ത്യക്കാരുടെയും വിദേശ വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു. ഈ റെസ്റ്റോറന്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘ജപ്പാൻ വാലാ ബിഹാരി’ എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ റെസ്റ്റോറന്റ് ഉടമ സ്വയം പരിചയപ്പെടുത്തുകയും തന്റെ കടയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത Read More…



