സ്വര്‍ണ്ണത്തിന്റെ വില അസാധാരണമായിട്ടാണ് കുതിച്ചുയരുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം നേര്‍ച്ചകാഴ്ച സമര്‍പ്പിക്കുന്നതില്‍ ഭക്തരെ ഇതൊന്നും തടയുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണമായിരുന്നു. ഇതിലൂടെ ക്ഷേത്രത്തിന് കിട്ടിയ സമ്പത്ത് 773 കോടി രൂപയാണ്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വര്‍ണമാണ് നിലവില്‍ ട്രസ്റ്റിന്റെ കൈവശമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 12-ന് ഔണ്‍സിന് 2,400 ഡോളറിലെത്തി, Read More…