Lifestyle

നിങ്ങളുടെ കുട്ടിയ്ക്ക് ഉറക്കമില്ലേ? മാതാപിതാക്കളുടെ പരാതിക്ക് പരിഹാരം, പോസിറ്റിവ് ഉറക്ക ശീലങ്ങൾ ശീലിക്കാം

മിക്ക മാതാപിതാക്കളും സ്ഥിരമായി പറയുന്ന ഒരു പല്ലവിയാണ് കുട്ടിയ്ക്ക് ഉറക്കമില്ല എന്നുള്ളത്. കുട്ടി ശരിയായി ഉറങ്ങുന്നില്ല. ഉറങ്ങേണ്ട സമയത്ത് കളിയാണ്. രാത്രി ഉറങ്ങാതെ ഇരിയ്ക്കുകയാണ്. എന്നൊക്കെയുള്ള പരാതികള്‍ സ്ഥിരമായി അമ്മമാര്‍ പറയാറുള്ളതാണ്. കുട്ടിയുടെ ഉറക്കത്തെ ഏത് രീതിയില്‍ മാനേജ് ചെയ്യണമെന്നത് അവര്‍ക്ക് വേണ്ടത്ര പരിചയം ഉള്ള കാര്യമോ ആയിരിയ്ക്കില്ല. രാത്രി ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങുകയും സ്‌കൂളില്‍ പോകുന്ന കുട്ടിയാണെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഈ അവസ്ഥ കുട്ടിയുടെ പഠനത്തെ Read More…

Lifestyle

നമ്മുടെ ഇഷ്ടങ്ങള്‍… ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഇന്ന് സന്തോഷകരമായി ഇരിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബന്ധങ്ങള്‍ക്ക് പോലും യാതൊരു വിധ മൂല്യവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ അടുത്ത കാലത്തായി മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും ബന്ധങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ചിരിക്കാന്‍ പോലും മറക്കുകയാണ്. നമ്മുക്ക് സ്വയം സന്തോഷിയ്ക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രമിയ്ക്കാം….. * ആരോഗ്യകരമായ ഭക്ഷണം – നല്ല ഭക്ഷണം സന്തോഷം തരാന്‍ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാല്‍ ഉടന്‍ Read More…

Featured Lifestyle

ചൂട് കാലം; തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

ചൂട് കാലമാണ്. അന്തരീക്ഷത്തിലെ ചൂട് മുപ്പത്തിയേഴ് ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടാണ്. , ചൂട് കാരണം പുറത്ത്പോകാന്‍ പോലും സാധിക്കില്ല. ഈ സമയത്ത് കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എങ്കിലും ചൂട് കാലമായാല്‍ എപ്പോഴെത്തെയും താരം നമ്മുടെ തണ്ണിമത്തനാണ്. ദാഹം മാറാനും നിര്‍ജലീകരണം തടയാനും ഉഗ്രനാണ് ഇത്. പക്ഷെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരുപോലെ ഉള്ള രണ്ട് തണ്ണിമത്തന്‍ എടുക്കുമ്പോള്‍ അതില്‍ ഭാരകൂടുതലുള്ളത് വാങ്ങാം. ഇതില്‍ അധികം ജ്യൂസ് ഉണ്ടാകും. Read More…

Health

വെറും 3മാസത്തിനുള്ളിൽ 19 കിലോ ഭാരം കുറച്ചു: ശരീരഭാരം കുറയ്ക്കാനുള്ള നുറുങ്ങുകൾ

നിങ്ങൾ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുകയാണെങ്കിൽ അതിനായി ആദ്യം ചെയ്യേണ്ടത് നേരത്തെ അത്താഴം കഴിക്കുക, രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക എന്നിവയാണ്. ഇൻസ്റ്റാഗ്രാമിൽ റിദ്ദി പട്ടേൽ എന്ന യുവതി തൻ്റെ ഭാരം കുറച്ച വഴികൾ പങ്കുവയ്ക്കുകയുണ്ടായി. അടുത്തിടെയാണ് ഇവർ തന്റെ 19 കിലോ ഭാരം കുറച്ചത്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. അത്താഴ സമയത്തിന്റെ കൃത്യത ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ അത്താഴം രാത്രി Read More…

Lifestyle

മിക്സിയുടെ ബ്ലേയ്ഡിന്റെ മൂർച്ച കൂട്ടാം വീട്ടിൽ തന്നെ; ഒച്ചയും കുറയ്ക്കാം; ചില സൂത്രവിദ്യങ്ങള്‍

വെറും ഒരു ദിവസം മിക്സി പണിമുടക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ ആകെ കഷ്ടത്തിലാകും. മിക്സിയില്‍ മൂര്‍ച്ച ഇല്ലാത്ത ബ്ലേയ്ഡാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കടയില്‍ പോകാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഇവിടുത്തെ താരം മറ്റാരുമല്ല ഫോയില്‍ പേപ്പറാണ്. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. അത് ജാറിന്റെ പകുതിയോളം വേണം. മിക്സിയില്‍ രണ്ട് മൂന്ന് തവണ ഇത് അരയ്ക്കണം. അധികം വൈകാതെ മിക്സിയുടെ Read More…

Lifestyle

മീന്‍ വെട്ടിയാല്‍ ഇനി കൈയില്‍ ഉളുമ്പ് മണം ഉണ്ടാകില്ല; ഈ ട്രിക്ക് ഒന്ന് പരിക്ഷിക്കൂ

മീന്‍ വറുത്തും കറിയായുമൊക്കെ കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുകയെന്ന ഒരു ടാസ്‌കാണ്. മീന്‍ വെട്ടികഴിഞ്ഞാല്‍ കൈമാത്രമല്ല ആ പ്രദേശം മുഴുവന്‍ മീനിന്റെ ഗന്ധമായിരിക്കും. പിന്നീട് ആ ഉളുമ്പ് മണം പോകാനായി കൈകള്‍ സോപ്പിട്ടും ഹാന്‍ഡ് വാഷുകള്‍ ഉപയോഗിച്ചും കഴുകിയാലും പൂര്‍ണമായും മീനിന്റെ മണം പോകില്ല. എന്നാല്‍ ഇനി മീന്‍ വെട്ടിയാല്‍ ഉളുമ്പ് മണം ഉണ്ടാകില്ല. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ. മീന്‍ ആദ്യം ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. മീന്‍ വെട്ടുന്നതിന് മുമ്പേ Read More…