ഇസ്രയേലി ടൈം മെഷീന്റെ സഹായത്തോടെ പ്രായത്തെ തിരികെ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ഇന്ത്യന്‍ ദമ്പതികള്‍ ആള്‍ക്കാരെ കബളിപ്പിച്ച് തട്ടിയെടുത്തത് 35 കോടി രൂപ. ഡസന്‍ കണക്കിന് ആള്‍ക്കാരെ തട്ടിപ്പിനിരയാക്കി സംഗതി വിവാദമായതോടെ ഇരുവരും മുങ്ങിയിരിക്കുകയാണ്. പോലീസ് ഇവര്‍ക്കായി വലവിരിച്ചിരിക്കുകയാണ്. രാജീവ് കുമാര്‍ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് വമ്പന്‍ തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ കാണ്‍പൂരില്‍ ഇന്ത്യന്‍ ദമ്പതികള്‍ ഒരു തെറാപ്പി സെന്റര്‍ നടത്തുകയായിരുന്നു. മലിനമായ വായു അമിതമായതാണ് അതിവേഗം പ്രായമാകുന്നതിന് കാരണമെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തിയ ഇവര്‍ Read More…