പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ (TikTok) വൈറല്‍ ട്രെന്‍ഡ് അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിപ്പാട്ടവുമായി ബന്ധപ്പെട്ട ഒരു ‘ഹാക്ക്’ പരീക്ഷിക്കുന്നതിനിടെ രാസവസ്തുക്കള്‍ കണ്ണില്‍ തെറിച്ചതിനെ തുടര്‍ന്നാണ് ഷിക്കാഗോ സ്വദേശിയായ 9 വയസ്സുകാരനായ കേലബ് ചബോളയുടെ കാഴ്ചശക്തി ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയത്. ‘കണ്ണെരിയുന്നു!’ എന്ന് നിലവിളിച്ചു കൊണ്ട് ഓടിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ അപകടകരമായ വെല്ലുവിളികള്‍ (Online Challenges) കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിന്റെ Read More…
Tag: Tiktok
പരസ്യമായി കെട്ടിപിടിച്ചു, ചുംബിച്ചു; ടിക് -ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാന്‍ ഇസ്ലാമിക കോടതി- വിഡിയോ
പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് ഇസ്ലാമിക കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ കാനോയിലാണ് സംഭവം. ടിക് ടോകില്‍ ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ് വുഷിര്യയെയും ബസിറ യാർ ഗൗഡ എന്ന യുവതിയും പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്റെയും ഇരുവരും കാറിൽ ഒരുമിച്ച് യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് Read More…
കാട്ടുതീയിൽ നഷ്ടമായി: 2 മാസത്തിനുശേഷം വളർത്തു പൂച്ചയെ കണ്ടെത്തി ഉടമ, വികാരഭരിതരായി സോഷ്യൽ മീഡിയ
ഈ വർഷം ആദ്യമാണ് അമേരിക്കയിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് ലോസ് ഏഞ്ചൽസിലും, കാലിഫോണിയൻ പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചത്. അതിദാരുണമായ സംഭവത്തിൽ ആയിരകണക്കിന് ആളുകൾക്കാണ് തങ്ങളുടെ വീടുകൾ നഷ്ടമായത്. 29 ഓളം പേർ തീയിൽ വെന്തുമരിക്കുകയും ചെയ്തു. അതിദയനീയമായ കാഴ്ചക്കൾക്കായിരുന്നു ലോകം ആ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. തീപിടുത്തത്തിൽ നിരവധി മൃഗങ്ങളും പെട്ടുപോയിരുന്നു, അവരിൽ ഒരാളായിരുന്നു ‘ആഗി പൂച്ച’. ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനിടെയാണ് ആഗി എന്ന വളർത്തുപൂച്ചയെ കാണാതായത്. കണ്ടുകിട്ടാതെ വന്നതോടെ അവൾ ചത്തുപോയിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ Read More…
വെറും 550 ഡോളര്‍; ഏണസ്റ്റോ ഇഷ്ടമില്ലാത്ത വിവാഹം പൊളിച്ചടുക്കിത്തരും…!
ഒരു വിവാഹം നടത്താന്‍ എന്തെല്ലാം ചെലവുകളാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ പണം തട്ടാന്‍ വേണ്ടി തട്ടിപ്പു വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട് താനും. എന്നാല്‍ ഇതില്‍ രണ്ടിലും പെടാത്ത സ്പെയിന്‍കാരന്‍ ഏണസ്റ്റോ വിവാഹം മുടക്കിയാണ് പണം സമ്പാദിക്കുന്നത്. വിവാഹം മുടക്കാനായി 550 ഡോളര്‍ ഫീസ് വാങ്ങുന്നയാളെക്കുറിച്ച് യുവതി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം വിചിത്രമായ സേവനത്തിന് ഏണസ്റ്റോ സ്‌പെയിനിലെ ചര്‍ച്ചാവിഷയമായി. വിവാഹങ്ങള്‍ മുടക്കി വധുവിന്റെയോ വരന്റെയോ കാമുകനായി നടിക്കുകയും ഒളിച്ചോടാമെന്ന് ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതി. Read More…




