സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് പ്രധാന കഥാപാത്രങ്ങളായ ‘ടൈഗര്‍ 3’ ഈ വര്‍ഷത്തെ വാണിജ്യപരമായി ലാഭകരമായ ചിത്രങ്ങളിലൊന്നാണ്. സിനിമയില്‍ കത്രീന കൈഫും ഹോളിവുഡ് താരം മിഷേല്‍ ലീയും തമ്മിലുള്ള ടര്‍ക്കിഷ് ഹമാം ടവല്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ രംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് കത്രീനയും ലീയും അടുത്തിടെ പറഞ്ഞു. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു കത്രീന സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെക്കുറിച്ച് പറഞ്ഞത്. ‘ഹമാം’ സീക്വന്‍സില്‍ എനിക്ക് ഇരട്ടി Read More…
Tag: Tiger 3
കുതിച്ചുയര്‍ന്ന ടൈഗര്‍ 3 അഞ്ചാം ദിനം താഴേയ്ക്ക്: കളക്ഷന്‍ ഇങ്ങനെ
സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രം ടൈഗര്‍ 3 ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ആദ്യദിനത്തില്‍ ചിത്രം 44.5 കോടിയും രണ്ടാം ദിനത്തില്‍ 59.25 കോടിയും നേടിയ. എന്നാല്‍ അഞ്ചാം ദിനം എത്തിയപ്പോള്‍ വലിയ ഇടിവാണ് ടൈഗര്‍ 3യ്ക്ക് സംഭവിച്ചിരിക്കുന്നത്. അഞ്ചാം ദിനം 18.50 കോടിരൂപയാണ് ചിത്രം നേടിയത്. അഞ്ച് ദിവസം കൊണ്ട് 187.65 കോടിയാണ് ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഏക്ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയ്ക്ക് Read More…
ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങള്‍ ഇവയാണ്
മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിക്കുക എന്നത് ഓരോ സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്‌നമായിരിക്കും. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എപ്പോഴും മികച്ച ഒരു ഓപ്പണിങ്ങിനായി ശ്രമിക്കുന്നുണ്ടാകും. മികച്ച ഓപ്പണിങ്ങ് ലഭിച്ചതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ല. എന്നാല്‍ വളരെ മികച്ച ഒരു ഓപ്പണിങ്ങ് തീര്‍ച്ചയായും ചിത്രത്തിന്റെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങളെ അറിയാം. ഷാരുഖ് ഖാന്റെ ജവാന്‍ മികച്ച തുടക്കം ലഭിച്ച ചിത്രമായിരുന്നു. ജവാന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി. 63.87 Read More…
ടൈഗര്‍ -3 ലെ ആക്ഷന്‍ ചെയ്തിരിക്കുന്നത് ആരാണെന്ന് അറിയാമോ?
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ 3 റിലീസ് ചെയ്യാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സിനിമയില്‍ സംഘട്ടനം നിര്‍വ്വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നത് ഹോളിവുഡിലെ വിഖ്യാത സംഘട്ടന സംവിധായകരെ. ചിത്രത്തിനായി വലിയ ഹോളിവുഡ് ആക്ഷന്‍ സംവിധായകരെ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡണ്‍കിര്‍ക്ക്, ഇന്റര്‍സ്റ്റെല്ലാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്രിസ് ബാര്‍ണ്‍സ്, മാര്‍ക്ക് സ്‌കിസാക്, ഫ്രാന്‍സ് സ്പില്‍ഹോസ്, പര്‍വേസ് ഷെയ്ഖ്, സെ-യോങ് ഓ Read More…
പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍
സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് Read More…
ഒരു സ്ത്രീയും മുമ്പ് ചെയ്തിട്ടില്ലാത്ത സ്റ്റണ്ടുകള്‍, രണ്ട് മാസം പരിശീലനം: ടൈഗര്‍ 3-യെക്കുറിച്ച് കത്രീന
കത്രീന കൈഫ് തന്റെ വരാനിരിക്കുന്ന ചി്ത്രം ടൈഗര്‍ 3 യെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ടൈഗര്‍ 3 യ്ക്കായി തന്റെ പരിശീലനവും തയാറെടുപ്പും രണ്ട് മാസത്തില്‍ കുറയാതെ വേണ്ടി വന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ പരിശീലനമായിരുന്നു ഇത്. കഥാപാത്രത്തെ വലിയ സ്ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് താനെന്ന് താരം പറയുന്നു. ടൈഗര്‍ 3-ലെ കഥാപാത്രം തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. തന്റെ കരിയറിലെ തന്നെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന കത്രീന പറയുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതയെക്കുറിച്ചും താരം Read More…