മെയ് 24 ന് ചെന്നൈയില്‍ നടന്ന ‘തഗ് ലൈഫ്’ എന്ന തങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തന്റെ ആരാധനാപാത്രമായ കമല്‍ഹാസന്‍ ‘ഇരട്ട’യിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ചപ്പോള്‍ കരഞ്ഞുപോയി നടന്‍ ജോജു ജോര്‍ജ്. കമല്‍ഹാസന്റെ അഭിനന്ദനം തന്റെ ഓസ്‌കാര്‍ ആണെന്ന് ജോജു പറഞ്ഞു. ‘തഗ് ലൈഫിന്റെ’ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസന്‍ താന്‍ ജോജുവിന്റെ ‘ഇരട്ട’ എന്ന സിനിമ കണ്ടത് അനുസ്മരിച്ചു. ‘ജോജു ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ‘ഇരട്ട’ കണ്ടതിനുശേഷം പിന്നെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. ’ Read More…
Tag: Thug Life
32 വയസ് ഏജ് ഗ്യാപ്പ് വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തൃഷ; കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍
തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്. 32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള Read More…
മകളുടെ പ്രായമുള്ള നടികളുമായി കമലിന്റെ ലിപ്‌ലോക്ക് ; തഗ്‌ലൈഫിന്റെ ട്രെയ്‌ലര്‍, ആള്‍ക്കാര്‍ക്ക് പിടിക്കുന്നില്ല
കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രം തഗ് ലൈഫിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ചെറുതല്ല. ശനിയാഴ്ച സിനിമയുടെ ടീം പുറത്തുവിട്ട ട്രെയിലറിന് ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കമല്‍ഹാസന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് മണിരത്‌നത്തിന്റെയും പുനഃസമാഗമത്തെ ആരാധകര്‍ സ്വാഗതം ചെയ്‌തെങ്കിലും സീനിയര്‍ നടനായ കമല്‍ഹാസന്റെ മകളുടെ പ്രായമുള്ള നായികമാരുമായുള്ള ചുംബനരംഗം പക്ഷേ ആള്‍ക്കാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. 70 വയസ്സുള്ള നടന്‍ 42 വയസ്സുള്ള തൃഷയും അഭിരാമിയും തമ്മിലുള്ള ഇഴുകിചേര്‍ന്നുള്ള സീനുകളാണ് ഇന്റര്‍നെറ്റില്‍ വിമര്‍ശനത്തിന് കാരണമായി മാറിയിരിക്കുന്നത്. റെഡ്ഡിറ്റില്‍, കമല്‍ഹാസനും തൃഷ കൃഷ്ണനും തമ്മിലുള്ള പ്രണയ Read More…
‘തഗ് ലൈഫ്’ തനി പാന്‍ ഇന്ത്യന്‍ സിനിമ; മലയാളം, ഹിന്ദി, തെലുങ്ക് എല്ലാ ഭാഷകളില്‍ നിന്നും അഭിനേതാക്കള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ട്, ‘തഗ് ലൈഫ്’ ശരിക്കും ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒന്നിലധികം ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുള്ള പവര്‍ഹൗസ് പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് കമല്‍ നല്‍കുന്ന സൂചന. നായകന്‍ എന്ന ചിത്രത്തിന് ശേഷമുള്ള ഇതിഹാസ ജോഡികളുടെ രണ്ടാമത്തെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മണിരത്നത്തിന്റെ മാസ്റ്റര്‍ കഥ പറച്ചില്‍, എ.ആര്‍. റഹ്മാന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, കമല്‍ഹാസന്റെ സ്‌ക്രീന്‍ Read More…
ദുല്‍ഖറിനു പിന്നാലെ ജോജുവിനെയും തഗ്ഗ്‌ലൈഫില്‍ എടുത്തു ; കമല്‍-മണിരത്‌നം സിനിമയില്‍ മലയാളി സാന്നിദ്ധ്യം കൂട്ടുന്നു
കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന തഗ്‌ലൈഫില്‍ മലയാളി സാന്നിദ്ധ്യം കൂടുന്നു. ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജോജു ജോര്‍ജ്ജിനേയും സിനിമയിലേക്ക് ക്ഷണിച്ച് കമല്‍ഹാസന്‍. ഇതിഹാസ താരത്തിനൊപ്പം അഭിനയിക്കുന്ന വിവരം ജോജു ജോര്‍ജ്ജും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. മണിരത്‌നത്തിനും കമലിനുമൊപ്പമുള്ള ജോജുവിന്റെ ആദ്യ സിനിമയും രണ്ടാമത്തെ തമിഴ്‌സിനിമയുമാണ് തഗ്‌ലൈഫ്. നേരത്തേ ധനുഷ് നായകനായ സിനിമയിലൂജെ ജോജു തമിഴില്‍ എത്തിയിരുന്നു. മണിരത്‌നവും കമല്‍ഹാസനും നല്‍കുന്ന വിവരം അനുസരിച്ച് ഇതൊരു ആക്ഷന്‍ ഡ്രാമ സിനിമയായിരിക്കും എന്നാണ് വിവരം. വിവിധ കാലഘട്ടത്തിലൂടെ വരുന്ന സിനിമ Read More…
കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?
ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…






