മുംബൈയിൽ മൂന്നുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ലിഫ്റ്റിനുള്ളിലിട്ട് ഒരു സ്ത്രീയും അവരുടെ ഏഴുവയസുള്ള മകനും ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന കെയർടേക്കർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റിനുള്ളിലുള്ള സ്ത്രീയും അവരുടെ മകനും കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നുവയസുകാരന്റെ പിതാവ് പോലീസിൽ പരാതി നൽകി. അറസ്റ്റ് ഒഴിവാക്കിയതിനാൽ, അധികൃതർ പ്രതിക്ക് നോട്ടീസ് നൽകുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, ബാന്ദ്ര Read More…