തങ്ങളുടെ വീടുകൾ എപ്പോഴും സുരക്ഷിതമാക്കുവാൻ അലിഗഡ് ലോക്കുകൾ മുതൽ ഇന്നത്തെ സുഗമമായ സ്മാർട്ട് ലോക്കുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ മോഷ്ടാക്കൾ നിരവധി വാഴുന്ന ഈ കാലത്ത് വീടുകൾ സംരക്ഷിക്കാൻ പൂട്ടുകളെക്കാൾ വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കാരണം ഓരോ സമയത്തും വീടുകളില്‍ കടന്നുകയറാനുള്ള പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വെറും 30 സെക്കൻഡുകൊണ്ട് എങ്ങനെ പൂട്ട് തകർക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. മുൻകാലങ്ങളിൽ, ഒരു വീട്ടിൽ അതിക്രമിച്ചുകയറാന്‍ കള്ളന്മാർ Read More…
Tag: Thief
യുവതിയുടെ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ ജീവനുംകൊണ്ട് ഓടി, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്
എക്സിൽ വൈറലായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും നെറ്റിസൺസിനെ ത്രില്ലടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നത്. 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ കണ്ട ഈ വീഡിയോ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുള്ള ഒരു കവർച്ചശ്രമത്തെ സംബന്ധിക്കുന്നതാണ്. വീഡിയോയിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് വരുന്നു. സ്ത്രീയുടെ അടുത്ത് എത്തിയപ്പോഴേക്കും അക്രമികളിൽ ഒരാൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി യുവതിക്ക് നേരെ പാഞ്ഞടുത്തു. യുവതിയുടെ പേഴ്സും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് അക്രമി ലക്ഷ്യമിടുന്നതെന്ന് വീഡിയോ കാണുമ്പോൾ നമുക്ക് Read More…
ക്ഷേത്ര കവർച്ചയ്ക്കിടെ നാട്ടുകാര്‍ ഓടിച്ച കള്ളന് അപസ്മാരം, ബോധംകെട്ടു വീണു
മോഷണത്തിനിടെ ആളുകള്‍ ഓടിച്ചപ്പോള്‍ കള്ളന്മാരില്‍ ഒരാള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ബോധം കെട്ടുവീണു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന സംഭവത്തില്‍. ഒരു ക്ഷേത്രത്തില്‍ നിന്ന് പാത്രങ്ങളും സ്റ്റൗവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച രണ്ട് കള്ളന്മാരില്‍ ഒരാളാണ് ആളു കൂടിയപ്പോള്‍ ബോധരഹിതനായി വീണത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ചുചൂര പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മോഷണം നടത്തിയപ്പോഴാണ് ഇത് നാട്ടുകാര്‍ അറിഞ്ഞതും കള്ളന്മാര്‍ ഇറങ്ങിയോടിയത്. നാട്ടുകാര്‍ പിന്തുടരുന്നതിനിടയില്‍ ഒരു കള്ളന്‍ അബോധാവസ്ഥയില്‍ നിലത്ത് വീഴുകയായിരുന്നു. ഇയാള്‍ വിറയ്ക്കുന്നത് Read More…
ക്ഷേത്രത്തിനുള്ളിൽ പ്രാര്‍ത്ഥനയ്ക്കിടെ ഭക്തയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ്- വീഡിയോ
ബംഗളുരുവിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഒരു ഭക്തയുടെ സ്വർണ മാല പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. നന്ദിനി ലേഔട്ടിലെ ശങ്കര്‍ നഗറിലെ ഗണേഷ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒക്ടോബർ 10 ന് നടന്ന സംഭവത്തിന്റെ ഒരു മൊബൈൽ ഫോൺ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ സ്വർണ്ണ ബോർഡറുള്ള നീല സാരി ധരിച്ച പ്രായമായ ഒരു സ്ത്രീ, ക്ഷേത്രത്തിലെ ജനൽ ഗ്രില്ലിന് അരികിൽ ഒരു കസേരയിലിരുന്ന് ഹാളിനുള്ളിൽ മറ്റ് സ്ത്രീകളോടൊപ്പം പ്രാർത്ഥനകൾ Read More…
മ്യൂസിയത്തിലെ മോഷണ മുതലുമായി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍
മോഷണശ്രമം കഴിഞ്ഞ് മതില്‍ ചാടി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയത്തില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് 49-കാരനായ കള്ളന്‍ പിടിക്കപ്പെട്ടത്. ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിലാണ് കള്ളന്‍ കയറിയത്. ബിഹാറിലെ ഗയ സ്വദേശിയായ വിനോദ് യാദവ് എന്ന 49 -കാരനാണ് പിടിയിലായത്. മ്യൂസിയത്തില്‍ നിന്നും ഗുപ്ത കാലഘട്ടത്തിലെ പുരാവസ്തുക്കളാണ് ഇയാള്‍ ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിച്ചത്. മോഷണ സാധനങ്ങളുമായി കടന്നു കളയുന്നതിന് മുമ്പായി ഇയാള്‍ 25 അടി ഉയരമുള്ള മതിലില്‍ നിന്നും വീണ് കാലൊടിഞ്ഞ് Read More…