The Origin Story

ലോകത്തിലെ ആദ്യത്തെ മൂര്‍ഖന്‍ പാമ്പ് ജനിച്ചത് എവിടെയാണ്? അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

മാമ്പകള്‍ക്കും പവിഴ പാമ്പുകള്‍ക്കുമൊപ്പം ആദ്യത്തെ മൂര്‍ഖന്‍ പാമ്പും ആഫ്രിക്കയില്‍ നിന്നാണ് ഉണ്ടായതെന്നായിരുന്നു വളരെക്കാലമായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തല്‍, 33 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഫോസിലിനെ പാമ്പുകളുടെ ഏറ്റവും പഴയ ബന്ധുവായി കരുതപ്പെടുന്നു. എന്നല്‍, റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ ഓഗസ്റ്റ് 7 ന് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഈ വിശ്വാസത്തെ മാറ്റിമറിച്ചു. മൂര്‍ഖന്‍, മാമ്പകള്‍, പവിഴ പാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന എലപ്പേഡിയ (Elapoidea )സൂപ്പര്‍ Read More…

Featured The Origin Story

ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?

പ്രാതലിന് രണ്ട് സോഫ്റ്റ്‌ ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…

The Origin Story

വിശ്വസിച്ചാലും ഇല്ലെങ്കിലും…;  ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കറി !

പോഷകഗുണങ്ങള്‍ ഏറെയാണെങ്കിലും വഴുതനങ്ങ കറി എന്ന് കേട്ടാല്‍ പലവരുടെ മുഖത്ത് അല്പം നീരസം പ്രകടമാകറുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില്‍ അടങ്ങിയട്ടുള്ള നാരുകളാവട്ടെ ദഹനത്തിനെ സഹായിക്കുകയും ചെയ്യും. പ്രമേഹം ഉള്ളവര്‍ക്കും ഒട്ടും പേടിക്കാതെ കഴിക്കാന്‍ സാധിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. എന്നാല്‍ ഈ പറഞ്ഞ വഴുതനങ്ങ ആളുകള്‍ കഴിക്കാന്‍ തുടങ്ങിയട്ട് നാലായിരം വര്‍ഷമായിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഈ കൗതുകകരമായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഷെഫ് കുനാല്‍ കപൂറാണ്.ഹാരപ്പന്‍ നാഗരികയിലെ ഭാഗമായ ഫര്‍മാനയിലെ ഒരു വീട്ടില്‍ Read More…

Featured The Origin Story

വെള്ള ഷര്‍ട്ട് ഉണ്ടായ കഥ

വെള്ള ഷര്‍ട്ട് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് വെള്ളഷര്‍ട്ട്. ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയധികം അനുയോജ്യമായ വസ്ത്രം കൂടിയാണ് ഇത്. എന്നാല്‍ ആരാണ് ഈ വെള്ള ഷര്‍ട്ട് ആദ്യമായി കണ്ട് പിടിച്ചതെന്ന് അറിയുമോ? 18-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാന്‍സിലെ അവസാനത്തെ രാജ്ഞിയായിരുന്ന മേരി ആന്റോനെറ്റ് ഒരു വെളുത്ത പരുത്തി വസ്ത്രത്തില്‍ അവരുടെ ഛായാചിത്രം കമ്മീഷന്‍ ചെയ്തപ്പോഴാണ് ആധുനിക വെള്ളഷര്‍ട്ടിന്റെ ആദ്യത്തെ രൂപം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടിന്റെ ഉത്ഭവം മധ്യകാലഘട്ടത്തില്‍ നിന്ന് Read More…

The Origin Story

സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍

ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…

The Origin Story

അങ്ങിനെയാണ് ഇന്ത്യാക്കാരുടെ പ്രിയ വിഭവമായ ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടായത്

അയല്‍ക്കാരാണെങ്കിലും ഇന്ത്യാക്കാര്‍ക്ക് ചൈനാക്കാരോട് അത്ര ഇഷ്ടമാണെന്ന് പറയാനാകില്ല. പക്ഷേ ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ചൈനാക്കാരുടെ ഭക്ഷണം വളരെ ഇഷ്ടമാണ്. സ്പ്രിംഗ് റോളുകള്‍ മുതല്‍ ചൗമെയിന്‍, ഷെച്ച്വാന്‍ വരെ, ഭക്ഷണവിഭവങ്ങള്‍ കാലങ്ങളായി ഇന്ത്യന്‍ പ്രിയങ്കരമാണ്. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യാക്കാരും ആസ്വദിച്ച് കഴിക്കുന്ന ചൈനാക്കാരുടെ ഒരു വിഭവമുണ്ട്. ആയിരം രുചികളുള്ള ഗ്രേവിയും വറുത്ത ചിക്കന്‍ കഷണങ്ങളുമായി വായില്‍ കപ്പലോടിക്കുന്ന ചിക്കന്‍ മഞ്ചൂറിയന്‍. ഇന്ത്യയില്‍ അതിന്റെ ചരിത്രത്തിന്റെ ഉത്ഭവം മുംബൈയില്‍ താമസമാക്കിയിരുന്ന ഒരു ഷെഫില്‍ നിന്നുമായിരുന്നു. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. Read More…