Movie News

‘വേട്ടൈയാന്‍’; രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു, താരത്തിന്റെ ജന്മദിനത്തില്‍ ടീസറും പുറത്തുവിട്ടു

ജയിലറുടെ വന്‍ വിജയതരംഗത്തിന് തുടര്‍ച്ചയായി ടി ജെ ജ്ഞാനവേലിന്റെ സിനിമയിലേക്ക് എത്തുന്ന രജനീകാന്തിന്റെ 171 ാം ചിത്രത്തിന് ‘വേട്ടൈയാന്‍’ എന്ന് പേരിട്ടു. രജനീകാന്തിന്റെ 73 ാം ജന്മദിനത്തിലാണ് സിനിമയുടെ പേര് അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സിനിമയുടെ ടീസറിനൊപ്പമാണ് പേരും സിനിമയുടെ ടീം പുറത്തുവിട്ടിരിക്കുന്നത്. ഇരുളര്‍ എന്ന ദളിത് വിഭാഗത്തിന്റെ ജീവിതം പറഞ്ഞ ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് ശേഷം ടി.ജെ. ജ്ഞാനവേല്‍ മറ്റൊരു ഗൗരവപ്പെട്ട വിഷയവുമായിട്ടാണ് എത്തുന്നത്. രജനീകാന്ത് സിനിമയില്‍ ഒരു പോലീസുകാരനെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് സംഗീതം Read More…

Movie News

‘തലൈവര്‍ 170’ ന്റെ പേര് പ്രഖ്യാപിക്കും ; രജനീ ആരാധകര്‍ക്ക് ജന്മദിന സമ്മാനം നല്‍കാന്‍ അണിയറക്കാര്‍

ജയിലര്‍ വന്‍ വിജയമായതിന് പിന്നാലെ വലിയ ആകാംഷയോടെയാണ് ആരാധകര്‍ ടി.ജെ. ജ്ഞാനവേലിനൊപ്പമുള്ള രജനീകാന്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നത്. ‘തലൈവര്‍ 170’ എന്ന പേരിട്ടിരിക്കുന്ന സിനിമയ്ക്ക് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് പേരിടുമെന്ന് സൂചന. ആരാധകരുടെ ആഘോഷങ്ങള്‍ക്കൊപ്പം സിനിമയുടെ ഒരു അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പേര് സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി നല്‍കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സോഷ്യല്‍ ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുണ്ട്. Read More…

Movie News

‘തലൈവര്‍ 170’ ല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നത് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന വാര്‍ത്തയാണ്. അതിന് പിന്നാലെ ‘തലൈവര്‍ 170’ എന്ന് പേരിട്ട സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സിനിമയില്‍ രജനികാന്ത് പോലീസ് വേഷത്തില്‍ എത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, രജനികാന്തിന്റെ ജോലികള്‍ സര്‍വേ ചെയ്യുന്ന പരമോന്നത അധികാരിയായ ഒരു ചീഫ് പോലീസ് ഓഫീസറായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റേത് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാന്‍ കഴിയുന്ന ഒരു അതിഥിവേഷമാണെന്നാണ് പുറത്തുവരുന്ന Read More…