തമിഴിലെ സൂപ്പര്‍സ്റ്റാറാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത് കുമാര്‍. നിരവധി ഹിറ്റുകളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. മികച്ച നടന്‍ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് താരം. 2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003-ല്‍ അജിത് കുമാര്‍ ഒരു റേസിംഗ് താരമായി മാറി. മാത്രമല്ല, ഇന്റര്‍നാഷണല്‍ അരീനയിലും FIA ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് ഈ നടന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം മോട്ടോര്‍ റേസിംഗിലേക്കുള്ള തിരിച്ചു Read More…
Tag: thala ajith
അറബിക് കുത്ത് ഗാനത്തിന് വിജയ്‌ക്കൊപ്പം ചുവടു വെച്ച് തല; വൈറലായി ആരാധകന്‍ സൃഷ്ടിച്ച AI- വീഡിയോ
നിരവധി സൂപ്പര്‍സ്റ്റാറുകള്‍ അണി നിരക്കുന്ന മേഖലയാണ് സിനിമ മേഖല. മലയാളത്തിലായാലും, തമിഴില്‍ ആയാലും , തെലുങ്കില്‍ ആയിലും അങ്ങ് ബോളിവുഡില്‍ ആയാലും അങ്ങനെ തന്നെ. ദളപതി വിജയിയുടേയും സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റേയും ചിത്രങ്ങള്‍ പലപ്പോഴും തീയറ്ററുകളില്‍ ആരോഗ്യകരമായ മത്സരം കൊണ്ട് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയവും ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. Read More…
പത്താംക്ലാസ്സില്‍ പോലും എത്തിയില്ല; വര്‍ക്ക്‌ഷോപ്പ് പണി, സെയില്‍സ്മാന്‍; ഇപ്പോഴത്തെ കൂലി 100 കോടി
രജനികാന്ത് മുതല്‍ അക്ഷയ് കുമാര്‍ വരെ ഇന്ത്യന്‍ ചലച്ചിത്രവ്യവസായം ഭരിക്കുന്ന അനേകം താരങ്ങളുണ്ട്. ഇവരൊക്കെ വിനോദ വ്യവസായത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിസ്സാര ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിട്ടപ്പോള്‍ പഠിക്കാന്‍ പോകാതെ കറങ്ങി നടക്കുകയും പത്താംക്ലാസ്സ് പോലും പാസ്സാകാതെ പഠനം ഉപേക്ഷിക്കുകയും പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോകുകയും സെയില്‍സ്മാനായി വരെ ജോലി നോക്കുകയുമൊക്കെ ചെയ്തയാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്ന അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് 100 Read More…
2000ല്‍ സിനിമാ അഭിനയം നിര്‍ത്തിയ ശാലിനിയുടെ ഇപ്പോഴത്തെ സ്വത്ത് വിവരം അറിയാമോ?
ബാലതാരമായി തുടങ്ങി പിന്നീട് മികച്ച നായികയായി ആരാധകരെ നേടിയ അനേകം നടിമാരുണ്ട്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള നടി ശാലിനിക്ക് അതിനേക്കള്‍ പെരുമ നടന്‍ അജിത്തിന്റെ ഭാര്യ എന്ന നിലയിലാണ്. നിലവില്‍ സിനിമയില്‍ നിന്നും അകന്നു കഴിയുന്ന ശാലിനിയുടെ സ്വത്ത് കേട്ടാല്‍ ആരാധകര്‍ ഞെട്ടും. കഴിഞ്ഞ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 50 ലക്ഷം വരെ ശമ്പളം ലഭിച്ചയാളാണ് ശാലിനി. മുന്‍നിര നായികയായി ഉയര്‍ന്നുവന്ന നടി ശാലിനിയുടെ സ്വത്ത് ഇപ്പോള്‍ 100 കോടിയിലധികമാണ്. നടി ശാലിനിയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വത്ത് Read More…
അജിത്തിന്റെയും ശാലിനിയുടേയും മകന്‍ തിളങ്ങുന്നു ; അച്ഛന്റെയും അമ്മയുടേയും പാതയിലല്ലെന്ന് മാത്രം
വളര്‍ന്നുവരുമ്പോള്‍ മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഒരു താല്‍പ്പര്യം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സിനിമയിലും സ്‌പോര്‍ട്‌സിലും ഒരുപോലെ കമ്പമുള്ളവരാണ് തമിഴ്‌സിനിമാ സൂപ്പര്‍താരം അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. അജിത്തിന് അഭിനയം പോലെ കമ്പുള്ളതാണ് കാര്‍ റേസിംഗും. ശാലിനിയാകട്ടെ സിനിമാ അഭിനയം വിട്ട് മക്കളെ വളര്‍ത്തുന്ന തിരക്കിനിയിടല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടേയും മകന് പിതാവിന്റെയും മാതാവിന്റെയും രണ്ടാമത്തെ ചോയ്‌സിലാണ് താല്‍പ്പര്യം. സ്‌പോര്‍ട്‌സില്‍. ഇഷ്ടന് ഇഷ്ടമുള്ള Read More…
വിടാ മുയര്‍ച്ചിയില്‍ നടി രജീനാ കസാന്ദ്രയുമെന്ന് സൂചന; ആക്ഷന്‍ ത്രില്ലറില്‍ അജിത്തിനും തൃഷയ്ക്കുമൊപ്പം
വില്ലത്തിവേഷം മനോഹരമാക്കുന്ന മികച്ച നടിമാരുടെ പട്ടികയിലാണ് നടി രജീന കസാന്ദ്ര. ഏഴ്, ചക്ര എന്നി സിനിമകളില്‍ അവരുടെ വില്ലത്തി വേഷം മികച്ചതായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ഒരുമിക്കുന്ന ‘വിടാ മുയര്‍ച്ചി’ യില്‍ താരം ഒരു പ്രധാനവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് അസര്‍ബൈജാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റെജീന കസാന്ദ്രയെ തീരുമാനിച്ചതായിട്ടാണ് വിവരം. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ അജിത്ത് രണ്ട് വേഷങ്ങളില്‍ എത്തുമെന്നും Read More…
ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും
അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്. അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. Read More…