Oddly News

മുതല ഇറച്ചി കഴിച്ചാല്‍ ജോലി പോകുമോ ? ഭാര്യയുടെ വിഡിയോ ‘വിനയായി’: അനുമതിയില്ലാതെ തായ്‌ലൻഡ് യാത്ര നടത്തിയ ഉദ്യോഗസ്ഥൻ കുടുങ്ങി!

ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദത്തിലായി. ഔദ്യോഗികമായി അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനം നടത്തിയത്. എന്നാൽ തായ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. “തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയ വിവരം ഓഫിസിലുള്ളവർ അറിയുന്നത്. തുടർന്ന് യാത്ര കഴിഞ്ഞ് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ അദ്ദേഹത്തിന് കാരണം Read More…

Featured Travel

കയ്യിലൊരു ടിഫിൻ ബോക്സുമായി തായ്‌ലൻഡ് ചുറ്റിക്കണ്ട് ഇന്ത്യൻ വീട്ടുജോലിക്കാരി; സോഷ്യൽ മീഡിയയിൽ കയ്യടി

ഒരു ഇന്ത്യൻ വീട്ടുജോലിക്കാരിയുടെ ഒറ്റയ്ക്കുള്ള തായ്‌ലൻഡ് യാത്ര സോഷ്യൽ മീഡിയയിൽ പലരുടെയും കണ്ണുനിറയ്ക്കുകയും ഒപ്പം മനസ്സ് നിറയ്ക്കുകയും ചെയ്യുകയാണ്. പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററായ അനിഷ് ഭഗത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന രേഷ്മയാണ് അദ്ദേഹത്തോടൊപ്പം തായ്‌ലൻഡിലേക്ക് യാത്ര ചെയ്തത്. “ഒരു വീട്ടുജോലിക്കാരി ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് വരുന്നത്,” തന്റെ പല ആദ്യകാല അനുഭവങ്ങളും കോർത്തിണക്കിയ വീഡിയോയിൽ രേഷ്മ പറയുന്നു. അനിഷിനൊപ്പമാണ് രേഷ്മ വിമാനത്തിൽ കയറിയത്. തായ്‌ലൻഡിൽ എത്തിയപ്പോൾ, ഒരു ദിവസം മുഴുവൻ ഒറ്റയ്ക്ക് ചെലവഴിക്കാൻ അനിഷ് അവളോട് ആവശ്യപ്പെട്ടു. Read More…