ഗുവാഹട്ടി: പോരാട്ടം രവീന്ദ്രജഡേജയില്‍ മാത്രം ഒതുങ്ങി നിന്നതോടെ ഇന്ത്യയ്ക്ക് എതിരേ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 549 റണ്‍സ് വിജയലക്ഷ്യം തേടിപ്പോയ ഇന്ത്യ 140 ന് പുറത്തായതോടെ 408 റണ്‍സിന്റെ കൂറ്റന്‍വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ടെസ്റ്റ് 30 റണ്‍സിന് നേരത്തേ ജയിച്ച ഇതോടെ പരമ്പര 2-0 ന് തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഇതാദ്യമാണ് ഇന്ത്യയില്‍ ഒരു പരമ്പര തൂത്തുവാരുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 489 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 260 റണ്‍സും Read More…
Tag: test cricket
ഇന്ത്യ ജയത്തിന് 58 റണ്‍ മാത്രം അകലെ, ഒരു ദിവസവും ഒന്‍പത് വിക്കറ്റും ബാക്കി
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിനരികേ. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന് 518 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ് ഒന്നിന് 63. വെസ്‌റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 248, ഫോളോ ഓണ്‍ 390. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ജയത്തിന് 58 റണ്‍ മാത്രം അകലെയാണ്. 121 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (എട്ട്) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടു. ജോമല്‍ വാറികാന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് പിടിച്ചാണു ജയ്‌സ്വാള്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ Read More…
ഏഴുപേർ വട്ടപ്പൂജ്യം! വിൻഡീസിനെ നാണംകെടുത്തി ഓസീസ്, 27 റൺസിന് ഓൾ ഔട്ട്
കിങ്സ്റ്റണിൽ (ജമൈക്ക) നടന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 204 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനെ ഓസീസ് 27 റൺസിന് എറിഞ്ഞിട്ടു. 176 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. റെക്കോർഡുകൾ തകർത്ത് വിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിനാണ് വിൻഡീസ് സ്വന്തം കാണികൾക്ക് മുന്നിൽ ഓൾ ഔട്ടായത്. 69 വർഷത്തിനിടെ ടെസ്റ്റിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ Read More…
രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ Read More…
4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര
അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…
രാഹുലിനും ജഡേജയ്ക്കും പകരക്കാര്‍ ; ഇന്ത്യന്‍ ടീമില്‍ വന്‍മാറ്റം ; സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക്
കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 2) ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ മാറ്റം. മൂന്ന് വര്‍ഷത്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതേസമയം അണ്‍ക്യാപ്ഡ് താരങ്ങളായ സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക് വിളിക്കപ്പെട്ടു. 2014 ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തലക്കെട്ടുകളില്‍ ഇടം നേടിയ സര്‍ഫറാസ് അറിയപ്പെടുന്ന ഒരു പേരാണ്, കൂടാതെ 2018 ല്‍ വിരാട് കോഹ്ലിക്കും എബി ഡിവില്ലിയേഴ്സിനും ഒപ്പം Read More…
ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി
ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യന്‍ ഇതിഹാസങ്ങളായ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, എംകെ പട്ടൗഡി എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ ആറ് വിജയങ്ങളിലേക്ക് നയിച്ച ബേദിയ്ക്ക് ഒപ്പം നില്‍ക്കുന്ന രോഹിതിന് ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ എലൈറ്റ് Read More…
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തന്നെ തഴഞ്ഞവര്‍ക്ക് പൂജാരയുടെ മറുപടി ; സൗരാഷ്ട്രയ്ക്ക് എതിരേ രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി
ബാറ്റിംഗ് മികവില്‍ മറ്റാരുടെയും പിന്നില്‍ അല്ലെങ്കിലും ടെസ്റ്റ്താരമെന്ന മുദ്രയടിക്കപ്പെട്ട ചേതേശ്വര്‍ പൂജാരയ്ക് പക്ഷേ ടെസ്റ്റ് ടീമിലും സ്ഥിരതയില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തന്നെ ടീമില്‍ നിന്നും തഴഞ്ഞവര്‍ക്കെതിരേ ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കുകയാണ് പൂജാര. ജാര്‍ഖണ്ഡിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു പൂജാരയുടെ മറുപടി. സൗരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 157 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 239 പന്തുകള്‍ നേരിട്ട അദ്ദേഹം 19 ബൗണ്ടറികളും പറത്തി. സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായിരിക്കുന്നത് പൂജാരയുടെ ബാറ്റിംഗ് മികവായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് Read More…








