നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ ന്യൂജെന്‍ ദൈവം. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ Read More…
Tag: temple
തന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ക്ഷേത്രമുണ്ടെന്ന് ഉര്‍വ്വശി റൗട്ടേല ; വിചിത്രവാദമെന്ന് പ്രതികരിച്ച് ആരാധകര്‍
നടി ഖുശ്ബുവിനും നയന്‍താരയ്ക്കുമെല്ലാം തമിഴ്‌നാട്ടില്‍ ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ നടി ഉര്‍വ്വശി റൗട്ടേലയും ഇപ്പോള്‍ ഇതേ അവകാശവാദം ഉയര്‍ത്തുകയാണ്. ബദരീനാഥിനടുത്ത് ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ടെന്ന് അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ പ്രതികരണത്തിന് കാരണമായി. അഭിമുഖത്തിനിടെ ഉര്‍വശി പറഞ്ഞു, ‘എന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ഒരു ക്ഷേത്രമുണ്ട്, ഒരാള്‍ ബദരീനാഥ് സന്ദര്‍ശിക്കുകയാണെങ്കില്‍, അതിനടുത്തായി ഒരു ‘ഉര്‍വ്വശി ക്ഷേത്രം’ ഉണ്ട്. ആളുകള്‍ അനുഗ്രഹങ്ങള്‍ക്കായി ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, Read More…
ഹിന്ദു-മുസ്‌ളീം പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രം ; ആന്ധ്രയി ലെ കാദിരി പട്ടണത്തിലെ അപൂര്‍വ്വ ശവകുടീരം
രണ്ടുമതക്കാരുടെ പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാന്‍ തീരെ കൂട്ടാക്കാത്തവിധം കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ അനേകരുടെ നാടാണ് ഇന്ത്യ. പക്ഷേ മതങ്ങളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദുമതത്തിലെയും ഇസ്‌ളാമതത്തിലെയും പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ ശവകുടീരുണ്ട്. മതപരവും സാംസ്‌കാരികവുമായ വേര്‍തിരിവുകളുടെ എല്ലാ അതിരുകളെയും മായ്ച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി എന്ന മനോഹരമായ പട്ടണത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള അനേം പ്രണയികളായ Read More…
പ്രേതബാധയുള്ളവര്‍ക്കു വേണ്ടി ഒരു ക്ഷേത്രം, ദുഷ്ടാത്മാക്കള്‍ ബാധിച്ച ഭക്തര്‍ ചങ്ങലയില്‍, പ്രസാദം ക്ഷേത്രത്തില്തന്നെ ഉപേക്ഷിക്കണം
പണ്ട് പറഞ്ഞ കേട്ട മുത്തശ്ശി കഥകളില്‍ ഒരു പ്രേതകഥയെങ്കിലും കേള്‍ക്കാത്തവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. പ്രേതത്തെ ഒരു മന്ത്രവാദി വന്ന് പിടിയ്ക്കുന്നതും തളയ്ക്കുന്നതുമൊക്കെ നമ്മള്‍ കേട്ട കഥകളിലൊക്കെ കാണും. ഭയമുണ്ടെങ്കിലും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ നമുക്കൊക്കെ വളരെ ആകാംക്ഷ തന്നെയാണ് ചെറുപ്പത്തില്‍. അതുകൊണ്ട് തന്നെയാണ് പലര്‍ക്കും ഹൊറര്‍ ചിത്രങ്ങളും അത്തരം സ്ഥലങ്ങളുമൊക്കെ കാണാനും അവയെ കുറിച്ച് കൂടുതല്‍ അറിയാനും താല്പര്യം ഉള്ളതും. ഇത്തരത്തില്‍ ഇന്ത്യയിലെ ഏറ്റവും നിഗൂഢവും ശക്തവുമായ ക്ഷേത്രം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?. രാജസ്ഥാനിലെ മെഹന്ദിപൂര്‍ Read More…
സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം
ആരാധന മൂത്താല്‍ നടീനടന്മാര്‍ക്ക് വരെ ക്ഷേത്രം പണിയുന്നൊരു നാട്ടില്‍ അന്യഗ്രഹജീവിക്കും ക്ഷേത്രം. തമിഴ്‌നാട്ടില്‍ തന്നെയാണ് ‘ഏലിയന്‍ ഗോഡി’ നും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സേലം ജില്ലയില്‍ ‘സിദ്ദാര്‍’ എന്ന മനുഷ്യനാണ് ഇന്ത്യയില്‍ ആദ്യമായി ഏലിയന്‍സിന് ക്ഷേത്രം നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍, മനുഷ്യര്‍ ‘അന്യദൈവത്തിന്’ പ്രത്യേക ആരാധന നടത്തുന്നു. ലോകത്തില്‍ പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമാണ് ഏലിയന്‍, പരിധിയില്ലാത്ത ശക്തിയുള്ളതിനാല്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ദൈവമാണ് അന്യഗ്രഹജീവികളെന്നാണ് പ്രാദേശിക മാധ്യമ ചാനലുകളോട് സംസാരിക്കവെ സിദ്ദാര്‍ പറഞ്ഞു. Read More…
കൊണാര്‍ക്കിലെ മാന്ത്രിക സൂര്യോദയം കണ്ടിട്ടുണ്ടോ? അത്ഭുതങ്ങളുടെ എട്ട് നൂറ്റാണ്ടുകളുമായി സൂര്യക്ഷേത്രം
കൊണാര്‍ക്കില്‍ സൂര്യക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമയവും ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇപ്പോഴും സൂര്യോദയത്തിന്റേതാണ്. ക്ഷേത്രത്തിന്റെ മുഖം കിഴക്കോട്ടാണ്. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലൂടെ സൂര്യന്റെ ആദ്യ കിരണങ്ങള്‍ അരിച്ചിറങ്ങുമ്പോള്‍ ആ കിരണങ്ങള്‍ അതിശയകരമായ ഒരു ചിത്രമാണ് ക്ഷേത്രത്തില്‍ സൃഷ്ടിക്കുന്നത്. സൂര്യന്റെ ദിവ്യശക്തിയുടെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നായി എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടും നില്‍ക്കുകയാണ് ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. 1984-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രങ്ങളിലൊന്നാണ് സൂര്യക്ഷേത്രം. 1250-ല്‍ പൂര്‍ത്തിയായ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് Read More…
മൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ഷേത്രം; കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം
ആരാധനാലയങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവയെല്ലം മനുഷ്യര്‍ക്കായി നിര്‍മിച്ചവയാണ്. എന്നാല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തില്‍നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഗ്രാമത്തിലുള്ള പശുക്കളെ കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതിനെ വിട്ടുകിട്ടുന്നതിനായി കര്‍ഷകര്‍ കൊള്ളക്കാരോട് യുദ്ധം ചെയ്തു. ആ കര്‍ഷകരില്‍ ഒരാളായിരുന്നു ദാദാ പാലാ സക്ലേ. Read More…
സൗഹാര്‍ദത്തിന്റെ മലപ്പുറത്തെ ക്ഷേത്രം ; പുനരുദ്ധാരണത്തിന് മുസ്‌ളീങ്ങള്‍ നല്‍കിയത് 38 ലക്ഷം
മതത്തിന്റെ പേരില്‍ മനുഷ്യര്‍ ചേരിതിരിയുന്ന കാലത്ത് സാമുദായിക സൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ മുതുവല്ലൂര്‍ എന്ന ചെറിയ ഗ്രാമം 400 വര്‍ഷം പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തെ ചുറ്റിപ്പറ്റിയുള്ള ഐക്യത്തിന്റെ കഥയിലൂടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. കൊണ്ടോട്ടിക്കടുത്ത് സ്ഥിതി ചെയ്യുന്ന മുതുവല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം സമന്വയത്തിന്റെ ഒരു ദീപസ്തംഭമായി ഉയര്‍ന്നുനില്‍ക്കുകയാണ്. അതിന്റെ നവീകരണത്തിന്റെ പ്രാരംഭ ഘട്ടം ഇപ്പോള്‍ അവസാനിച്ചു. വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് മെയ് മാസത്തില്‍ നടക്കും. Read More…
ഭക്തര്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പൂജാരി ഇല്ല; 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് കുടുംബത്തോടെ മുങ്ങി
ക്ഷേത്രത്തില്‍ നിന്ന് 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് പൂജാരി മുങ്ങി. വല്‍സാദില്‍ തിങ്കളാഴ്ച ഉണ്ടായ സംഭവത്തില്‍ വല്‍സാദിലെ വാപി ടൗണിലെ ഗായത്രി ക്ഷേത്രം ട്രസ്റ്റി ജനക് പാണ്ഡ്യ നല്‍കിയ പരാതിയില്‍ 45 കാരനായ ശിവപ്രസാദ് ശര്‍മ്മയ്ക്ക് എതിരേ വാപി ടൗണ്‍ പൊലീസ് കേസെടുത്തു. നവംബര്‍ 8 ന് ക്ഷേത്രത്തിലെ പൂജാരിയായി ശര്‍മ്മയെ നിയമിക്കുകയും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കുടുംബമായി താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുകയും ചെയ്തിരുന്നു. ട്രസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പൂജാരിയെ Read More…