Movie News

മനുഷ്യസ്‌നേഹിയായ സൂപ്പര്‍സ്റ്റാര്‍; ജീവകാരുണ്യത്തിന് വര്‍ഷംതോറും 30 കോടി നല്‍കി മഹേഷ്ബാബു

തെലുങ്ക് സിനിമയിലെ മഹേഷ് ബാബു ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല മഹാനായ ഒരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന അദ്ദേഹം അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അനേകരുടെ ഹൃദയം കീഴടക്കുന്നു. ഓരോ വര്‍ഷവും 30 കോടി രൂപയാണ് അദ്ദേഹം ഇതിനായി നല്‍കുന്നത്. 48 വയസ്സുള്ള നടന്‍ നിരവധി എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. ചിലത് അദ്ദേഹം സ്വയം നിയന്ത്രിക്കുന്നു. റെയിന്‍ബോ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയാണ്. Read More…

Movie News

രാം ചരണ്‍ തേജയുടെ ആരാധകര്‍ ചില്ലറക്കാരല്ല ; ഈ അന്താരാഷ്ട്ര വമ്പന്മാരും താരത്തിന്റെ ഫാന്‍സ്…!

പാന്‍-ഇന്ത്യന്‍ താരമായ രാം ചരണ്‍ തേജയ്ക്ക് ഇന്ത്യയിലുടനീളവും വിദേശത്തുപോലും വലിയ ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരായ നിരവധി താരങ്ങളാണ് നടനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ് ഈ അന്താരാഷ്ട്ര പ്രശസ്തന്‍. യെവാഡു നടനോടുള്ള ആരാധന പ്രകടമാക്കിയിരിക്കുന്നത് പ്രശസ്ത ബാന്‍ഡായ ദി ‘ചെയിന്‍സ്‌മോക്കേഴ്‌സി’ല്‍ നിന്നുള്ള അലക്‌സാണ്ടര്‍ പാല്‍ ആണ്. രാം ചരണുമായി സഹകരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു യുട്യൂബ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രാം ചരണുമായി സഹകരിക്കാന്‍ ചെയിന്‍സ്‌മോക്കേഴ്‌സ് ആഗ്രഹിക്കുന്നു എന്ന് സംഗീത Read More…

Movie News

‘കല്‍ക്കി 2898 എഡി’ ടീം ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കുന്നു ; റിലീസ് തീയതിയെന്ന് സൂചന

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പാതവേ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍ ആരാധകര്‍ക്കായി വന്‍ സര്‍പ്രൈസ് നല്‍കാനൊരുങ്ങുന്നു. ‘യേവടെ സുബ്രഹ്മണ്യം’, ‘മഹാനടി’ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പേരുകേട്ട നാഗ് അശ്വിന്‍ ആണ് സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ എക്സ്ട്രാവാഗാന്‍സയായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ എല്ലാ ആവേശത്തിനും ഇടയില്‍, ഈ ഞായറാഴ്ച നിര്‍മ്മാതാക്കള്‍ ഒരു വലിയ Read More…