Oddly News

ഹൃദയഭേദകം! കനത്ത മഴയിൽ വഴി തകര്‍ന്നു; ഗർഭിണിയായ യുവതിയെ ഡോലിയിൽ പുഴ കടത്തി; ഒടുവിൽ നൊമ്പരമായി ആ വാർത്ത- വീഡിയോ

തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്. കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന Read More…

Oddly News

11,000 പത്തുരൂപ നാണയങ്ങളുമായി യുവാവ് ഷോറൂമിലേക്ക്; 1.10 ലക്ഷത്തിന്റെ സ്പ്ലെൻഡർ പ്ലസ് സ്വന്തമാക്കിയ കഥ!

ചെറിയ തുള്ളി പെരുവെള്ളം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവമാണ് തെലങ്കാനയിലെ യാദാദ്രി-ഭുവനഗിരി ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ മോട്ടോർ സൈക്കിൾ വാങ്ങാൻ ഒരാൾ തുക മുഴുവനായി നൽകിയത് പത്ത് രൂപയുടെ നാണയത്തുട്ടുകളായിട്ടാണ്. ചിറ്റ്യാല മണ്ഡലിലെ വെലിമിനേടു ഗ്രാമവാസിയായ കൊണ്ടേ രഘുപതിയാണ് ചിറ്റ്യാലയിലെ ശ്രീ വിനായക മോട്ടോഴ്‌സിൽ നിന്നും കേവലം പത്ത് രൂപ നാണയങ്ങൾ മാത്രം നൽകി സ്പ്ലെൻഡർ പ്ലസ് ബൈക്ക് സ്വന്തമാക്കിയത്. പ്ലാസ്റ്റിക് കവറുകളിൽ നിന്ന് നാണയത്തുട്ടുകൾ കൂമ്പാരമായി താഴേക്ക് ചൊരിയുന്ന Read More…