ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് പോര്‍വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്ന വീഡിയോ പുറത്ത്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ അവസാനനിമിഷം പൈലറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഡബ്ല്യു.എല്‍. ടാന്‍സ് ഏവിയേഷന്‍ വീഡിയോസ് പോസ്‌റ്റ് ചെയ്‌ത ദൃശ്യമാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. താഴ്‌ന്നു പറന്നുള്ള അഭ്യാസപ്രകടനത്തിനിടെയാണ് വിമാനം നിലത്തുപതിച്ച് അപകടമുണ്ടായത്. നിലത്ത് ഇടിച്ചയുടന്‍തന്നെ വിമാനം തീഗോളമായി. ഈ സമയത്ത് പാരച്യൂട്ട് പോലുള്ള വസ്‌തു തീഗോളത്തിനിടയില്‍ കാണാം. വീഡിയോയിലെ 49-52 സെക്കന്‍ഡുകള്‍ക്കിടയിലാണ് ഇക്കാര്യം Read More…

