‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ‘കണ്ണിന് പല്ല്’ എന്ന് കേട്ടിട്ടുണ്ടോ? കനേഡിയന്‍ ബ്രെന്റ് ചാപ്മാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പുതിയ പ്രമാണം ഇങ്ങിനെയായിരിക്കും. കാരണം കാനഡയില്‍ ആദ്യമായി ഓസ്റ്റിയോ-ഓഡോണ്ടോ-കെരാറ്റോപ്രോസ്തസിസ് (Osteo-odonto-keratoprosthesis) എന്ന സങ്കീര്‍ണമായ ചികിത്സാരീതിയിലൂടെ കാഴ്ച തിരിച്ചുകിട്ടിയാളാണ് അദ്ദേഹം. അക്ഷരാര്‍ത്ഥത്തില്‍ ചാപ്മാന്റെ പല്ല്, ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ കണ്ണില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ 34 വയസ്സുള്ള ബ്രെന്റ് ചാപ്മാന് രണ്ട് പതിറ്റാണ്ട് മുമ്പ് ഇബുപ്രോഫീൻ എന്ന മരുന്നിനോടുള്ള അലർജി കാരണം കാഴ്ച നഷ്ടപ്പെട്ടിരുന്നു. സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്നറിയപ്പെടുന്ന Read More…
Tag: teeth
സ്ട്രോബെറി തേച്ചാല്‍ പല്ല് വെളുപ്പിക്കുമോ ? ഈ മാർഗം നല്ലതാണോ? ദന്തഡോക്ടർ വിശദീകരിക്കുന്നു
വീട്ടില്‍വച്ച് ചെയ്യാന്‍ കഴിയുന്ന (Do It Yourself) പൊടിക്കൈകള്‍ കൂടുതലും ‘ഓർഗാനിക്’ ആണെന്നും ആരോഗ്യത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതാ പല്ലുകൾ വെളുപ്പിക്കാൻ സ്‌ട്രോബെറി പല്ലില്‍ ഉരസുന്നത് ശരിക്കും ഫലപ്രദമാണോ? അതോ ഇതിന് എന്തെങ്കിലും ദോഷങ്ങളുണ്ടോ? താനെയിലെ കിംസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ദന്തഡോക്ടറായ ഡോ. പ്രകാശ് ടെക്‌വാനി പറയുന്നു. അദ്ദേഹം പറയുന്നത് സ്‌ട്രോബെറി വെളുത്ത പല്ലുകൾ എന്ന തോന്നൽ മാത്രമേ നൽകുന്നുള്ളൂവെന്നും, യഥാർത്ഥത്തിൽ ഇത് ശരിയായ ദന്തചികിത്സയ്‌ക്കോ പ്രൊഫഷണൽ വെളുപ്പിക്കൽ ചികിത്സയ്‌ക്കോ പകരമാവില്ല എന്നുമാണ്. ഈ താത്കാലിക Read More…
മുടിയില്‍നിന്നുള്ള ടൂത്ത്‌പേസ്‌റ്റ് ആരോഗ്യത്തിനു നല്ലത്! ഫ്ലൂറൈഡ് അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ചത്
ദന്താരോഗ്യത്തിനു നല്ലത് മനുഷ്യരുടെ തലമുടിയില്‍നിന്നു നിര്‍മിക്കുന്ന ടൂത്ത്‌പേസ്‌റ്റെന്നു ഗവേഷകര്‍. ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകരുടേതാണു ശിപാര്‍ശ. മനുഷ്യ മുടിയില്‍നിന്നു നിര്‍മിച്ച പേസ്‌റ്റ് ഫ്ലൂറൈഡ് അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ച രീതിയില്‍ പല്ലുകളിലെ കേടുപാടുകള്‍ നീക്കുമെന്നാണ് അവകാശവാദം. മുടി, കമ്പിളി തുടങ്ങിയവയില്‍നിന്ന് വേര്‍തിരിക്കുന്ന കെറാറ്റിന്‍ ഉപയോഗിച്ചുള്ള ചികിത്‌സകള്‍ പല്ലിന്റെ കേടുപാടുകള്‍ തടയുമത്രേ. അതു പേസ്‌റ്റിന്റെ രൂപത്തിലോ ജെല്ലായോ പ്രയോഗിക്കാന്‍ കഴിയും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പുതിയ ഉത്‌പന്നം വിപണിയില്‍ ലഭ്യമാകും. പുതിയ സാങ്കേതിക വിദ്യ ദന്തരോഗങ്ങളെ തടയുക മാത്രമല്ല, ശരീരത്തിലുള്ള Read More…
കൊഴിഞ്ഞുപോയ പല്ലുകള്‍ വീണ്ടും മുളപ്പിക്കാന്‍ കഴിയുമെന്ന് ജപ്പാന്‍ ശാസ്ത്രജ്ഞര്‍ !
മനുഷ്യന്റെ പല്ലുകള്‍ക്ക് വീണ്ടും വളരാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു പല്ല് നഷ്ടപ്പെട്ടാല്‍, ഒന്നുകില്‍ പുതിയത് വയ്ക്കാം, അല്ലെങ്കില്‍ നഷ്ടപ്പെട്ട പല്ലുമായി ജീവിക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് മാറിയേക്കാം. ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വീണ്ടും പല്ലുകള്‍ മുളപ്പിക്കാന്‍ കഴിയുന്ന ഒരു പരീക്ഷണാത്മക മരുന്നിനായി പ്രവര്‍ത്തിക്കുകയും ഇത് ഇതിനകം മനുഷ്യ പരീക്ഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ട്. കീരികളിലും എലികളിലും പല്ലു വീണ്ടും വളരുന്നതിനെ തടയുന്ന യൂട്ടറിന്‍െ സെന്‍സിറ്റിസേഷന്‍ (യുസാജ് 1) എന്ന ഒരു പ്രതിരോധ ജീനിനെ വേര്‍തിരിച്ചെടുത്തു. 2021-ല്‍, ക്യോട്ടോ സര്‍വകലാശാലയിലെ Read More…
പല്ലുതേച്ചിട്ട് വായ കഴുകരുത്… ഇതെന്താ ഈ ഡെന്‍റിസ്റ്റുകള്‍ ഇങ്ങനെ പറയുന്നത്?
കുറഞ്ഞത് രണ്ട് നേരമെങ്കിലും ദിവസവും പല്ല് തേയ്ക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ഇക്കണ്ടകാലം മുഴുവനും തെറ്റായ രീതിയിലാണ് നിങ്ങള്‍ പല്ലു തേച്ചിരുന്നത് എന്ന വാര്‍ത്തയാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പല്ല് തേക്കുക, തുപ്പുക, തുടർന്ന് വായ കഴുകുക – നമ്മളിൽ മിക്കവരും എല്ലാ ദിവസവും രാവിലെ (രാത്രിയിലും) പിന്തുടരുന്ന ശുചിത്വ വ്യായാമമാണിത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞാലോ? ഇതില്‍ ചില കാര്യമുണ്ടെന്നാണ് ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. പല്ല് തേച്ച ഉടനെ വായ കഴുകുന്നതിലൂടെ ടൂത്ത് പേസ്റ്റില്‍ Read More…
പല്ല് തേക്കാന്‍ മടിയാണോ? ഒരു വര്‍ഷം പല്ല് തേച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
രാവിലെയും വൈകിട്ടും രണ്ട് നേരം പല്ല് തേയ്ക്കുന്നത് വൃത്തിയുടെയും നല്ല ശീലത്തിന്റെയും ഭാഗമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പെട്ടെന്നൊരു ദിവസം നിങ്ങള്‍ പല്ല് തേയ്ക്കുന്നത് നിര്‍ത്താനായി തീരുമാനിക്കുകയാണെന്ന് കരുതുക.പിന്നീട് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ? ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം. പല്ല് തേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞ് കൂടുകയും പിന്നീട് പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യുന്നു. പല്ലില്‍ അഴുക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും. അടിഞ്ഞ് കൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ Read More…
നേപ്പാളില്‍ പല്ലുവേദനയ്ക്ക് ഒരു ദേവി…! ദന്തപ്രശ്‌നങ്ങള്‍ക്ക് മരത്തടിയില്‍ നാണയങ്ങള്‍ കാണിക്ക
ഓരോരോ രാജ്യങ്ങളിലും തനത് ആത്മീയതയും വിശ്വാസങ്ങളുുണ്ട്. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പല്ലുവേദനയുടെ രക്ഷാധികാരിയായ ദേവിയുണ്ട്. ഇവിടെ വൈശാ ദേവിയുടെ ഒരു പ്രത്യേക ആരാധനാലയമുണ്ട്. അവിടെ ദന്തസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഒരു പഴയ മരത്തടിയില്‍ നാണയങ്ങള്‍ വഴിപാടായി ഇടുന്നു. കാഠ്മണ്ഡുവിലെ ഇടുങ്ങിയ തെരുവില്‍, തമേലിനും കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പല്ലുവേദന വൃക്ഷം നേപ്പാളിന്റെ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വൈശാ ദേവ് ക്ഷേത്രത്തിലേത് ബംഗേമുദ Read More…






