ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഹ്‌ളാദപ്രകടനം ഇന്ത്യ മുഴുവന്‍ വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. എന്നാല്‍ ടീം മുഴുവന്‍ ഈ രീതിയില്‍ ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല്‍ അത് ഉപേക്ഷിച്ചത് സച്ചിന്‍ കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്. ഫ്രെഷ് ലോര്‍ഡ്‌സ് ബാല്‍ക്കണി സംഭവം Read More…
Tag: teamindia
ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…
സഞ്ജുവിനെ എന്തിനാണ് ഇങ്ങിനെ തഴയുന്നത്? അവസരങ്ങള്‍ കൊടുക്കാതെ നഷ്ടപ്പെടുത്തുന്നു
ഇനിയൊരു ലോകകപ്പ് ടീമില്‍ സ്ഥാനം നേടണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ മലയാളിതാരം സഞ്ജു സാംസണ് അസാധാരണ പ്രകടനം നടത്തേണ്ടിയും അതില്‍ സ്ഥിരത നില നിര്‍ത്തേണ്ടി വരും. 2023 ഡിസംബര്‍ 21 ന് പാര്‍ലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്റെ അവസാന ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. ഇന്ത്യയുടെ 15 അംഗ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. ഓഗസ്റ്റ് 2, 4, 7 Read More…
”ഈ ഫോര്‍മാറ്റില്‍ പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ല” വിരമിക്കുന്നതിനെക്കുറിച്ച് വരുണ്‍ ആരോണ്‍
ഈ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന്് ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. രാജസ്ഥാനെതിരായ ജാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം ഫസ്റ്റ്്ക്ലാസ്സ് ക്രിക്കറ്റിനോട് താരം വിട പറഞ്ഞു. തന്റെ റെഡ് ബോള്‍ കരിയറിലെ സമയമായെന്ന് താന്‍ ഇതിനെ വിളിക്കുമെന്ന് വരുണ്‍ ആരോണ്‍ പറഞ്ഞു. ”15 വര്‍ഷമായി താന്‍ കളിക്കുന്ന ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ തന്റെ ശരീരം അനുവദിക്കില്ലെന്ന് താരം പറഞ്ഞു. ഞാന്‍ 2008 മുതല്‍ റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ വേഗത്തില്‍ പന്തെറിഞ്ഞതിനാല്‍, എനിക്ക് Read More…
ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാമത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് ഷെഡ്യൂളിലും ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് പക്ഷേ മൂന്നാം പതിപ്പില്‍ തുടക്കത്തില്‍ കിട്ടിയിരിക്കുന്ന തോല്‍വികള്‍ തിരിച്ചടിയാകുമോ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റ തോല്‍വിയോടെ ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ മത്സരവും ഫൈനലിലേക്കുള്ള സാധ്യതയെ മാറ്റിമറിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചുവരാന്‍ തന്ത്രങ്ങള്‍ Read More…