ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു.. ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ Read More…
Tag: team india
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മറ്റൊരു വമ്പന്‍ ലോട്ടറി ; ബിസിസിഐ നലകുന്ന ബോണസ് ഞെട്ടിക്കും…!
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തിയ ടീം ഇന്ത്യയും ആരാധകരും ചരിത്രപരമായ വിജയത്തിന്റെ ഹാംഗ് ഓവര്‍ ആസ്വദിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഹ്‌ളാദാരവങ്ങള്‍ സമ്മാനിച്ചാണ് ജൂണ്‍ വിട പറഞ്ഞത്. രണ്ടാം ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിംഗങ്ങളെ തേടി വരുന്നത് വമ്പന്‍ ലോട്ടറി. ടീമംഗങ്ങള്‍ക്ക് 125 കോടി രൂപയാണ് ബിസിസിഐ ബോണസായി നല്‍കുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാകും. ടീമിന്റെ സ്പിരിറ്റിനെയും ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് Read More…
ലോകകപ്പിലെ ഇന്ത്യാ – പാക് ഹൈപ്പവര്‍ പോരില്‍ രോഹിതില്ല ; സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ?
ടി20 ലോകകപ്പ് 2024 കാമ്പെയ്ന്‍ വിജയത്തോടെ ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും ജൂണ്‍ 9-ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. എന്നാല്‍ അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് കളിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മ ഇല്ലാതെ ടീം ഇന്ത്യയ്ക്ക് പരമ്പരാഗത വൈരികളെ നേരിടേണ്ടി വരും. നായകന്റെ അഭാവം മലയാളികളുടേയും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കും സന്തോഷിക്കാനുള്ള വകയാകുമോ? ബംഗ്‌ളാദേശിനെതിരേയുള്ള പ്രദര്‍ശന മത്സരത്തില്‍ അവസരം കിട്ടിയ സഞ്ജു പെട്ടെന്ന് പുറത്താകുകയും അയര്‍ലണ്ടിനെതിരേയുള്ള ടീമില്‍ Read More…
അത് സിക്‌സറായിരുന്നെങ്കില്‍ തോറ്റേനെ… മൂന്നാം മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കോഹ്ലിയുടെ ഉജ്വല ഫീല്‍ഡിംഗ്
ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി. എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ Read More…
ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍
ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…
ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമാകും ; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും രോഹിത് തന്നെ ഏക ചോയ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പിടിച്ചെടുത്തുകൊണ്ട് വന്‍ ബില്‍ഡപ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിയത്. പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവെന്ന് മാത്രമല്ല തങ്ങള്‍ ഭാവിടീമിനെ വാര്‍ത്തെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അഞ്ചു തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി ഹര്‍ദികിന് അത് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്ക് Read More…






