സിംബാബ്‌വെക്കെതിരെയുള്ള നിർണ്ണായക മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിങ്കളാഴ്ച ചെന്നൈയിലെത്തി. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടീം ചെന്നൈയിൽ ലാൻഡ് ചെയ്തത്. കാമുകി മഹിയേക ശർമ്മയ്ക്കൊപ്പം എത്തിയ ഹാർദിക് പാണ്ഡ്യയിലേക്കായിരുന്നു വീണ്ടും ക്യാമറക്കണ്ണുകൾ നീണ്ടത്. ടൂർണമെന്റിലുടനീളം ഈ ഇന്ത്യൻ ഓൾറൗണ്ടർക്കൊപ്പം മഹിയേകയുമുണ്ട്. ചെന്നൈയിൽ ടീം ബസിലേക്ക് നടക്കുമ്പോൾ മഹിയേകയുടെ തോളിൽ കൈയിട്ടു നിൽക്കുന്ന ഹാർദിക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2026-ലെ ടി20 ലോകകപ്പിലുടനീളം ഹാർദിക്കിന്റെ വ്യക്തിജീവിതം വലിയ Read More…
Tag: team india
“അക്ഷർ പട്ടേലിനെ മാറ്റിയത് ഹിമാലയൻ അബദ്ധം!” വാഷിംഗ്ടൺ സുന്ദറിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ആരാധകർ – വീഡിയോ
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും വലിയൊരു ആഘാതം നൽകിക്കൊണ്ട്, ടി20 ലോകകപ്പ് 2026-ലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന് പരാജയപ്പെടുത്തി. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ എല്ലാ മേഖലകളിലും ദക്ഷിണാഫ്രിക്ക ഇന്ത്യയെ നിഷ്പ്രഭമാക്കി. ടീം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പിഴവുകളാണ് ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായത്. നെറ്റ് റൺ റേറ്റിന് കനത്ത തിരിച്ചടി ഈ ദയനീയ Read More…
“അഭിഷേകിനെ ഓർത്തല്ല, നിങ്ങളുടെ കാര്യമോർത്താണ് എനിക്ക് വിഷമം! സൂര്യയുടെ ‘മാസ്’ മറുപടി”
2026-ലെ ഐസിസി ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മ ഇതുവരെ ഒരു റൺസ് പോലും നേടിയിട്ടില്ല. ടൂർണമെന്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ (Hat-trick of ducks) താരം, സൂപ്പർ 8 മത്സരങ്ങളിൽ ടീമിൽ നിന്ന് പുറത്താകുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഈ കാര്യത്തിൽ ആശങ്കാകുലനല്ല. സൂപ്പർ 8 മത്സരങ്ങളിൽ താരം കരുത്തോടെ തിരിച്ചുവരുമെന്ന് സൂര്യകുമാർ പറഞ്ഞു. സൂര്യകുമാർ യാദവ് പറഞ്ഞത്: “അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്നവരെ കുറിച്ചാണ് Read More…
ക്യാപ്‌റ്റന്റെ ആറാട്ട് ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍
തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത് കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന് 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…
ചാംപ്യന്‍സ്‌ട്രോഫി വിജയാഘോഷം ; ദേശീയപതാക തലതിരിച്ചുപിടിച്ചു ; തെരുവില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന തിനിടയില്‍ പോലീസ് ദേശീയപതാക തലതിരിച്ച് പിടിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തെരുവില്‍ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി ഇന്ത്യയുടെ വിജയാഘോഷത്തിനായി തെരുവുകളിലും റോഡുകളിലും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. ആഘോഷവുമായി നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഇറങ്ങിയതോടെ ഉത്തര്‍പ്രദേശിലെ തിരക്കേറിയ സഹാറന്‍പൂര്‍ റോഡില്‍ ഗതാഗതസ്തംഭനം അടക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് രംഗം Read More…
ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചത് അപരാജിതരായി ; രോഹിത് ശര്‍മ്മയുടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു
ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. Read More…
അയാള്‍ അല്‍പ്പം മുറ്റാണ്; ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്ന ഇന്ത്യന്‍ താരം
ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ളത് ഋഷഭ് പന്തില്‍ നിന്നുമാണെന്നാണ് ഓസ്ട്രേലിയന്‍ കളിക്കാരുടെ ഭാഷ്യം. അദ്ദേഹത്തിന്റെ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പരിഹാസം അദ്ദേഹത്തിന്റെ ഒറ്റക്കൈ സിക്‌സറുകള്‍ക്ക് തുല്യമാണെന്ന് Read More…
ധോണിയോ കോഹ്ലിയോ രോഹിത്തോ ഏറ്റവും മികച്ച നായകന്‍ ; ജസ്പ്രീത് ബുംറെയുടെ മറുപടി ഞെട്ടിച്ചു…!
ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…
ലോകകപ്പ് ടീമിലെടുത്തു, കളിപ്പിച്ചില്ല ; സിംബാബ്‌വേ പര്യടനത്തിനു കൊണ്ടുപോയില്ല; ചഹല്‍ ശ്രീലങ്കയിലേക്കുമില്ല
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു.. ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ Read More…









