Oddly News

അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…

Crime

അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു ; വീഡിയോ വൈറല്‍

ബീഹാറിലെ ബെഗുസാരായിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ‘പകഡ് ദ്വാ വിവാഹ്’ എന്ന ആചാരപ്രകാരം നടന്ന സംഭവത്തില്‍ തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിച്ചതായി ആരോപിച്ചിരിക്കുന്നത് അവ്നിഷ് കുമാര്‍ എന്നയാളാണ്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. അതേസമയം ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അവ്നിഷ് വിസമ്മതിച്ചതാണ് വീട്ടുകാരെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും വധു ഗുഞ്ജന്‍ പറഞ്ഞു. അവ്‌നിഷ്, ജോലിക്ക് പോകുമ്പോള്‍ രണ്ട് എസ്യുവികളിലെത്തിയ ഒരു Read More…

Crime

വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍

നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…

Crime

വസ്ത്രമൂരി മർദിച്ചു, ഷോക്ക് അടിപ്പിച്ചു: സ്കൂൾബാഗ് മറന്ന 7വയസുകാരനോട്‌ അധ്യാപകന്റെ കൊടുംക്രൂരത

അലിഗഡ്: സ്കൂൾ ബാഗ് വീട്ടിൽ മറന്നുവെച്ച ഏഴ് വയസുകാരനോട്‌ അധ്യാപകന്റെ കൊടും ക്രൂരത. യുപിയിലെ അലിഗഢിലാണ് ദാരുണമായ സംഭവം. ബാഗ് മറന്നത് ചോദ്യം ചെയ്ത അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വസ്ത്രമൂരി മർദിക്കുകയും പിന്നാലെ വൈദ്യതാഘാതം ഏൽപ്പിക്കുകയും ആയിരുന്നു. കരഞ്ഞുതളർന്ന കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ‘മകൻ ഒരു പ്രൈവറ്റ് സ്കൂളിൽ യുകെജിലാണ് പഠിക്കുന്നത്. അവൻ ബാഗ് വീട്ടിൽ മറന്നുവെച്ചിരിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് Read More…

Oddly News

എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്‍. View this post on Instagram A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive) മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് Read More…

Oddly News

എടാ മക്കളെ ഹാപ്പി ആയോ… ക്ലാസ് റൂമില്‍ ചിരിപടര്‍ത്തിയ വിരുതന്റെ ചോദ്യം വൈറല്‍

ദിവസേന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലത് നമ്മെ ചിന്തിപ്പിക്കും ചിലത് കരയിക്കും. മറ്റു ചിലതാകട്ടെ ചിന്തപ്പിക്കുകയും ചെയ്യും. മിക്കവര്‍ക്കും ചിരി പടര്‍ത്തുന്ന വീഡിയോ കാണാന്‍ ആയിരിക്കും താല്‍പര്യം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ തമാശ പറയുകയോ പരസ്പരം നോക്കി ചിരിക്കുകയോ പോലുമില്ലാത്തൊരു കാലം പണ്ടൊക്കെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇതിനൊക്കെ ഒരുപാട് വ്യത്യാസം സംഭവിച്ചു. ഇന്ന് കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരാണ് അവരുടെ അധ്യാപകര്‍. ഒരു അധ്യാപക സൗഹൃദത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ക്ലാസ് Read More…

Oddly News

രണ്ടു മണിക്കൂര്‍ പരീക്ഷയുടെ ​​പേപ്പര്‍ നോക്കാന്‍ 23 സെക്കന്റ്: അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ

ഓരോ വിദ്യാർത്ഥിയും രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നു. തുടർന്ന് ലഭിക്കുന്ന മാർക്ക് ചിലർക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ ആവാം മറ്റ് ചിലർക്ക് കുറവും. സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നല്ലരീതിയിൽ പരിശോധിക്കപ്പെടുന്നുണ്ടോ? ഈ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി. ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് Read More…

Crime

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ പറിച്ചു ; വീട്ടുടമ അങ്കണവാടി ടീച്ചറുടെ മൂക്ക് അറുത്തുമാറ്റി

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് വീട്ടുകാരന്‍ കുട്ടികള്‍ പഠക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തുമാറ്റി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയായ സുഗന്ധ മോറെ (50) ബസുര്‍ത്തെ ഗ്രാമത്തില്‍ അംഗന്‍വാടി അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ്. പ്രതിയായ കല്യാണ്‍ മോര്‍ ഗ്രാമവാസിയാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് മോറെയുടെ ബന്ധുക്കള്‍ ആരോപിച്ചു. Read More…

Crime

സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു

സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…